---
title: "എട്ടാമത് കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷി പ്പ് ജൂലൈ 28 ന് പിലാത്തറയിൽ"
english_title: "8th Kannur District Yogasana Championship"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130071/8th-kannur-district-yogasana-championship"
published_at: "2023-07-13T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b026066c4ca_news-card.jpg"
keywords: []
---

# എട്ടാമത് കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷി പ്പ് ജൂലൈ 28 ന് പിലാത്തറയിൽ

> **Lead Summary:** എട്ടാമത് കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് ജൂലായ് 28 ന് പിലാത്തറ ചെറുതാഴം പഞ്ചായത്ത് ഇന്റോർ സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ജില്ല രക്ഷാധികാരി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.

## Article Content

എട്ടാമത് കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് ജൂലായ് 28 ന് പിലാത്തറ ചെറുതാഴം പഞ്ചായത്ത് ഇന്റോർ സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ജില്ല രക്ഷാധികാരി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.

ചേതന യോഗയുടെ മാടായി ഏരിയ സെക്രട്ടറി എം.വി. രാജീവൻ അധ്യക്ഷത വഹിച്ചു. കെ. പത്മനാഭൻ, എം. ശ്രീധരൻ, ഡോ രാജഗോപാലൻ, ബാലകൃഷ്ണസ്വാമി, കെ.ടി കൃഷ്ണദാസ് , ഡോ വിജയൻ എന്നിവർ സംസാരിച്ചു.

പ്രേമരാജൻ കാനാ സ്വാഗതവും ഷൈജു കെ.പി നന്ദിയും പറഞ്ഞു. ചെയർമാനായി കെ. പത്മനാഭനെയും കൺവീനറായി എം.വി. രാജീവനെയും ജനറൽ കൺവീനറായി പ്രേമരാജൻ കാനയെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130071/8th-kannur-district-yogasana-championship)