---
title: "എസ്.എസ്.എഫ് തളിപ്പറമ്പ ഡിവിഷൻ മുപ്പതാമത് എഡിഷൻ സാഹിത്യോത്സവ് ജൂലൈ 14,15,16 തീയതികളിൽ "
english_title: "SSF Taliparamba Division 30th Edition Sahitya Festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130029/ssf-taliparamba-division-30th-edition-sahitya-festival"
published_at: "2023-07-13T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0075d4073f_news-card.jpg"
keywords: []
---

# എസ്.എസ്.എഫ് തളിപ്പറമ്പ ഡിവിഷൻ മുപ്പതാമത് എഡിഷൻ സാഹിത്യോത്സവ് ജൂലൈ 14,15,16 തീയതികളിൽ 

> **Lead Summary:** **തളിപ്പറമ്പ്: **എസ്.എസ്.എഫ് തളിപ്പറമ്പ ഡിവിഷൻ മുപ്പതാമത് എഡിഷൻ സാഹിത്യോത്സവ് ജൂലൈ 14,15,16 വെള്ളി, ശനി, ഞായർ തീയതികളിൽ തളിപ്പറമ്പ സയ്യിദ് നാഗറിൽ നടക്കും.

## Article Content

**തളിപ്പറമ്പ്: **എസ്.എസ്.എഫ് തളിപ്പറമ്പ ഡിവിഷൻ മുപ്പതാമത് എഡിഷൻ സാഹിത്യോത്സവ് ജൂലൈ 14,15,16 വെള്ളി, ശനി, ഞായർ തീയതികളിൽ തളിപ്പറമ്പ സയ്യിദ് നാഗറിൽ നടക്കും.

91 യൂണിറ്റുകളിലും 10 സെക്ടർ ഘടകങ്ങളിലും സാഹിത്യോത്സവ് പൂർത്തിയായി.അലക്കോട്, പൂവ്വം, ചപ്പാരപടവ്, തളിപ്പറമ്പ ഈസ്റ്റ്, തളിപ്പറമ്പ, ചൊറുക്കള, കുറുമത്തൂർ, ഏഴോമ്, പട്ടുവം, പരിയാരം സെക്ടറുകളിൽ നിന്നും 16 ക്യാമ്പസുകളിൽ നിന്നുമുള്ള ആയിരത്തോളം പ്രതിഭകൾ സാഹിത്യോത്സവിൽ മത്സരിക്കും.

മൂന്ന് പ്രധാന വേദികൾ ഉൾപ്പെടെ ആകെ 8 വേദികളിലായി 159 മത്സരങ്ങൾ നടക്കും. `പരിസ്ഥിതി ´ പ്രമേയമാകിയാണ് ഇത്തവണ ഡിവിഷൻ സാഹിത്യോത്സവ് കടന്നുവരുന്നത്. വൈകം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ സാഹിത്യോത്സവ് ചർച്ച ചെയ്യും.ഇതിന്റെ ഭാഗമായി ബഷീർ കൃതികളിലെ പരിസ്ഥിതിയെ കുറിച് ക്യാമ്പസുകളിൽ പേപ്പർ പ്രസന്റേഷൻ സംഘടിപ്പിച്ചു.

മുപ്പതാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി ഡിവിഷനിലെ മുപ്പത് പ്രധാന കേന്ദ്രങ്ങളിൽ `നിറമുള്ള പൂക്കൾ വാടാതിരിക്കട്ടെ ´ എന്ന ശീർഷകത്തിൽ ലഹരി, അശ്ലീലത തുടങ്ങിയവക്കെതിരിൽ രക്ഷിതാകളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള ജാഗ്രത സംഗമങ്ങൾ സംഘടിപ്പിക്കും.

പദ്ധതിയുടെ ഉദ്ഘാടനം പതിനാലാം തീയതി വെള്ളിയാഴ്ച വൈകീട്ട് ഏഴിന്സയ്യിദ് നഗറിൽ വെച്ച് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ മുഹമ്മദ് അനസ് അമാനി നിർവഹിക്കും. ഈ സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ബോധവത്കരണത്തിനും അഞ്ചായിരത്തിലധികം ലധികം കുടുംബങ്ങളിലേക് പ്രവർത്തകർ ഗൃഹ സന്ദർശനത്തിലൂടെയും അല്ലാതെയും ബോധവത്കരണ സന്ദേശം എത്തിച്ചു .

ഇന്ന് ബുധൻ നഗരത്തിലെ പ്രധാന 30 പോയിൻ്റുകളെ ഫോക്കസ് ചെയ്ത് കൊണ്ട് സാഹിത്യോത്സവിനോട് അനുബന്ധിച്ച ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി വീഡിയോ പ്രസന്റേഷൻ, ലഘുലേഖ വിതരണം എന്നിവ നടക്കും.

ഡിവിഷനിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വെഫിക്ക് കീഴിൽ സയ്യിദ് നഗറിലെ സ്റ്റുഡന്റ്‌സ് സെന്റർ കേന്ദ്രികരിച്ച കരിയർ കൗൺസിലർ അടക്കമുള്ള പ്രോഗ്രാമുകൾ സജീവമാക്കുന്നതിന്റെ ഭാഗമായി പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വെഫി ഹബ്ബിന്റെ പ്രഖ്യാപനവും ലോഗോ ലോന്ച്ചിങ് സാഹിത്യോത്സവ് ഉത്ഘാടന വേദിയിൽ നടക്കും .

സാഹിത്യോത്സവിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ പ്രസാദകരായ IPB യുമായി ചേർന്നു പുസ്തക പവലിയൻ സംവിധാനിക്കും .വെള്ളിയാഴ്ച 4ന് 30 സാഹിത്യോത്സവ് വർഷങ്ങളെ ഓർമിപ്പിച്ച 30 മുൻകാല എസ്‌ എസ്‌ എഫ് സാരഥികൾ പതാക ഉയർത്തും . തുടർന്ന് പ്രസ്ഥാനിക സംഘമം വൈകീട്ട് 3ന് തിരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും.

പരിസ്ഥിതി ധാർമിക കല , എന്നിവയുടെ ആവിഷ്കാരം റാലിയിൽ നടക്കും.ഉദ്ഘാടന സെഷനിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. സി എൻ ജാഫർ സാഹിത്യ പ്രഭാഷണം നടത്തും. സമാപന സെഷനിൽ പി.കെ അലിക്കുഞ്ഞി ദാരിമി പ്രാർത്ഥന നടക്കും. സമാപന സമ്മേളനം കെ.പിഅബൂബക്കർ മുസ്‌ലിയാർ പട്ടുവം ഉദ് ഘാടനം ചെയ്യും. അനസ് അമാനി പുഷ്പഗിരി അനുമോദന പ്രഭാഷണം നടത്തും. അബ്ദുൽ ഹകീം സഅദി വിജയികളെ പ്രഖ്യാപിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130029/ssf-taliparamba-division-30th-edition-sahitya-festival)