---
title: "അമ്മയും കുഞ്ഞും പുഴയിൽ ചാടി; അമ്മ രക്ഷപ്പെട്ടു, കുഞ്ഞിനായി തിരച്ചിൽ"
english_title: "Mother and child jumped into the river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130025/mother-and-child-jumped-into-the-river"
published_at: "2023-07-13T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b005459d587_Untitled-2-web.jpg"
keywords: []
---

# അമ്മയും കുഞ്ഞും പുഴയിൽ ചാടി; അമ്മ രക്ഷപ്പെട്ടു, കുഞ്ഞിനായി തിരച്ചിൽ

> **Lead Summary:** **വയനാട്: **വെണ്ണിയോട് അമ്മയും കുഞ്ഞും പുഴയിൽ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**വയനാട്: **വെണ്ണിയോട് അമ്മയും കുഞ്ഞും പുഴയിൽ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, കുഞ്ഞിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കുഞ്ഞിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. വെണ്ണിയോട് സ്വദേശി ഓo പ്രകാശിന്റെ ഭാര്യ ദർശനയാണ് കുഞ്ഞുമായെത്തി പുഴയിൽ ചാടിയത്.

ദർശനക്കൊപ്പം മകൾ ദക്ഷയുമാണ് പുഴയിൽ ചാടിയത്. സമീപത്തു ഉണ്ടായിരുന്ന യുവാവ് ആണ് ദർശനയെ രക്ഷപ്പെടുത്തിയത്. മകൾ ദക്ഷയ്ക്കായി തെരച്ചിൽ തുടരുകയാണ്.

പാലത്തിൽ ചെരുപ്പും കുഞ്ഞുങ്ങളുടെ കുടയും ഇരിക്കുന്നതായി തിരച്ചിൽ നടത്തുന്ന ദൃശ്യങ്ങളിൽ നിന്ന് കാണാനാകുന്നുണ്ട്. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130025/mother-and-child-jumped-into-the-river)