---
title: "ബക്കളത്ത് അജ്ഞാത ജീവിയുടെ സാന്നിധ്യം; വാഹനത്തിന് കേടുപാട് വരുത്തി"
english_title: "The vehicle was damaged by the presence of an unknown creature"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129954/the-vehicle-was-damaged-by-the-presence-of-an-unknown-creature"
published_at: "2023-07-13T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afc4d23e7d8_news-card.jpg"
keywords: []
---

# ബക്കളത്ത് അജ്ഞാത ജീവിയുടെ സാന്നിധ്യം; വാഹനത്തിന് കേടുപാട് വരുത്തി

> **Lead Summary:** **ബക്കളം; **ബക്കളത്ത് അജ്ഞാത ജീവി വാഹനത്തിന് കേടുപാട് വരുത്തി. ബക്കളം കാനൂൽ കൈരളി വായനശാലയ്ക്ക് സമീപത്തെ ബപ്പന്റകത്ത് സിദ്ദീഖിന്റെ വീടിന് പുറത്ത് ഇന്നലെ രാത്രി നിർത്തിയിട്ട അദ്ദേഹത്തിന്റെ മരുമകൻ സിറാജിന്റെ കെ എൽ 13 എസ് 33 24 ഇന്നോവ കാറിനാണ് കേടുപാട് വരുത്തിയത്.

## Article Content

**ബക്കളം; **ബക്കളത്ത് അജ്ഞാത ജീവി വാഹനത്തിന് കേടുപാട് വരുത്തി. ബക്കളം കാനൂൽ കൈരളി വായനശാലയ്ക്ക് സമീപത്തെ ബപ്പന്റകത്ത് സിദ്ദീഖിന്റെ വീടിന് പുറത്ത് ഇന്നലെ രാത്രി നിർത്തിയിട്ട അദ്ദേഹത്തിന്റെ മരുമകൻ സിറാജിന്റെ കെ എൽ 13 എസ് 33 24 ഇന്നോവ കാറിനാണ് കേടുപാട് വരുത്തിയത്.

കാറിന്റെ ബംബർ കടിച്ചു കേടുപാട് വരുത്തിയ നിലയിലാണ്. സൈഡിലെ ബോഡിക്ക് മാന്തിയത് പോലെയുള്ള അടയാളമുണ്ട്. വാഹനത്തിലും മുറ്റത്തുമായി കാലടയാളം കാണപ്പെട്ടു .

വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തി കണ്ടെത്തിയ വിവരങ്ങൾ കൂടുതൽ അന്വേഷണത്തിനായി വയനാട്ടിലേക്ക് അയച്ചുകൊടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129954/the-vehicle-was-damaged-by-the-presence-of-an-unknown-creature)