---
title: "തളിപ്പറമ്പിൽ രണ്ടുപേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു"
english_title: "Two more people were bitten by stray dogs in Thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129905/two-more-people-were-bitten-by-stray-dogs-in-taliparam"
published_at: "2023-07-13T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afa0a39713c_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ രണ്ടുപേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു

> **Lead Summary:** **തളിപ്പറമ്പ്; **തളിപ്പറമ്പിൽ രണ്ടുപേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു. വരടൂൽ പാറക്കലിലെ ജബ്ബാർ കൂടാതെ ഒരു അന്യസംസ്ഥാന തൊഴിലാളിയായ വിമൽ മുർമു എന്നിവർക്കാണ് കടിയേറ്റത്.

## Article Content

**തളിപ്പറമ്പ്; **തളിപ്പറമ്പിൽ രണ്ടുപേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു. വരടൂൽ പാറക്കലിലെ ജബ്ബാർ കൂടാതെ ഒരു അന്യസംസ്ഥാന തൊഴിലാളിയായ വിമൽ മുർമു എന്നിവർക്കാണ് കടിയേറ്റത്.

തളിപ്പറമ്പ് നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. കൂടാതെ ഇന്നലെ രാത്രി തൃച്ചംബരം കാർഷിക ബാങ്കിന്റെ മുന്നിൽ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് വാഹനം അപകടത്തിൽ പെട്ടിരുന്നു.

നഗരത്തിന്റെ പല ഭാഗങ്ങളിലും ഉള്ള ഗുരുതരമായ ഒരു പ്രശ്നമായി തന്നെ തെരുവുനായ ശല്യത്തെ കണക്കാക്കാം. സ്കൂൾ കോളേജുകളുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഉള്ള സ്ഥലമായതിനാൽ തന്നെ നഗരത്തെ ബാധിക്കുന്ന വലിയൊരു പ്രതിസന്ധി തന്നെയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129905/two-more-people-were-bitten-by-stray-dogs-in-taliparam)