---
title: "സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമങ്ങൾ ഇല്ലാതാക്കുക, വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Eliminate violence against women and organized awareness programs for students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12990/eliminate-violence-against-women-and-organized-awareness-programs-for-students"
published_at: "2021-11-26T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0eacfa5826_a05ff4ad-95cf-4d20-a8f2-30413b830cf6.jpg"
keywords: []
---

# സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമങ്ങൾ ഇല്ലാതാക്കുക, വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ടുഗെതർ ആർട്സ് ആൻഡ് സ്പ്പോർട്സ് ക്ലബ്‌,നെഹ്‌റു യുവകേന്ദ്ര കണ്ണൂരിന്റെ സഹായത്തോടെ ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ടുഗെതർ ആർട്സ് ആൻഡ് സ്പ്പോർട്സ് ക്ലബ്‌,നെഹ്‌റു യുവകേന്ദ്ര കണ്ണൂരിന്റെ സഹായത്തോടെ ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

പരിപാടിയിൽ വളപട്ടണം സി ഐ രാജേഷ് മാരംഗലത് മുഖ്യതിഥി ആയി. ഹെഡ് കോൺസ്റ്റബിൾ  സ്വപ്ന സോഷ്യൽ മീഡിയ-മോശവശങ്ങൾ, സൈബർ ക്രൈംസ്, സത്രീ സുരക്ഷ, മനുഷ്യാവകാശങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസ്സ്‌ എടുത്തു.

 ചടങ്ങിൽ തന്നെ ക്ലബ്ബിന്റെ 2022 ന്യൂ ഇയർ മെഗാ ബമ്പർ സമ്മാനക്കൂപണിന്റെ ആദ്യ കൂപ്പൺ പ്രസിഡന്റ്‌ റഫീഖ് അലവിൽ വളപട്ടണം സി ഐ രാജേഷ് മരംഗലത്തിനു കൈമാറി പ്രകാശനം ചെയ്തു . ക്ലബ്‌ അംഗം നസിർ കണ്ണൂർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. കെ.വി.ശ്രീജിത്ത് രാജാസ് എച്ച് എസ് എസ് അധ്യാപകൻ അധ്യക്ഷസ്ഥാനം വഹിച്ചു.

എൻ വൈ കെ എസ് യൂത്ത് കോർഡിനേറ്റർ ജിജി ശരത്,രാജാസ് എച്ച് എസ് എസ്  അധ്യാപകൻ പി.ലാൽ കിഷോർ എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ചു.ക്ലബ്‌ പ്രസിഡന്റ്‌ റഫീഖ് അലവിൽ നന്ദി അർപ്പിച്ചു.

ക്ലബ്‌ സെക്രട്ടറി എൻ എസ് ജി കമാന്ഡോ ദിനജിത്ത്, കെ ചിറക്കൽ, പ്രസിഡന്റ്‌ റഫീഖ് അലവിൽ,വൈസ് പ്രസിഡന്റ്‌ സൗമ്യ, ട്രഷറർ  സിതാര,മറ്റു അദ്ധ്യാപകരായ കെ.സുമേഷ്, കെ.കെ.സുഗിത ക്ലബ്‌ അംഗങ്ങളായ നസീർ കണ്ണൂർ,ആദിത്യൻ, നികേത്,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12990/eliminate-violence-against-women-and-organized-awareness-programs-for-students)