---
title: "ഉറങ്ങുന്നതിനിടെ വിദ്യാർത്ഥിയുടെ  ഫോണ്‍പൊട്ടിത്തെറിച്ചു"
english_title: "The student's phone exploded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129846/the-students-phone-exploded"
published_at: "2023-07-13T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af83b985c23_Untitled-2-web.jpg"
keywords: []
---

# ഉറങ്ങുന്നതിനിടെ വിദ്യാർത്ഥിയുടെ  ഫോണ്‍പൊട്ടിത്തെറിച്ചു

> **Lead Summary:** **കല്‍പ്പറ്റ: **വയനാട് ജില്ലയിലെമടക്കിമലയിൽ വിദ്യാർഥിയുടെ മൊബൈൽപൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ താമസിക്കുന്നനെല്ലാംങ്കണ്ടിഷംസുദ്ദീൻലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ്പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 11മണിയോടെ ആണ്അപകടംനടന്നത്.

## Article Content

**കല്‍പ്പറ്റ: **വയനാട് ജില്ലയിലെമടക്കിമലയിൽ വിദ്യാർഥിയുടെ മൊബൈൽപൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ താമസിക്കുന്നനെല്ലാംങ്കണ്ടിഷംസുദ്ദീൻലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ്പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 11മണിയോടെ ആണ്അപകടംനടന്നത്.

ഫോണ് അടുത്തു വച്ചു സിനാൻ ചെറുതായി മയങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാൻ ഉണർന്നത്. ഫോണിൽ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈൽ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി.

രണ്ടു വർഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്നാ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍പൊട്ടിത്തെറിച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. അടുത്തിടെ തൃശ്ശൂരിലും കോഴിക്കോടും മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക്പരിക്കേറ്റിരുന്നു.

തൃശ്ശൂരിൽ 76 വയസുകാരനായ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽഫോണാണ് പൊട്ടിത്തെറിച്ചത്. ഇതൃശ്ശൂർമരോട്ടിച്ചാലിൽ ചായ കടയിൽ ഇരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഐ ടെല്ലിന്‍റെ ഫോൺ പൊട്ടിത്തെറിച്ചത്.

കോഴിക്കോട് റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ്എന്നയുവാവിന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്. പോക്കറ്റിൽ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീപടരുകയുംപൊള്ളലേൽക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129846/the-students-phone-exploded)