---
title: "മത്സ്യ സമൃദ്ധിക്കായി പുതിയങ്ങാടി കടപ്പുറത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കൂട്ടപ്രാർത്ഥനയും പഴമെറിയലും നടത്തി"
english_title: "Panakkad Munavwarali Shihab conducted mass prayer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129777/panakkad-munavwarali-shihab-conducted-mass-prayer"
published_at: "2023-07-12T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aed91496cb0_news-card.jpg"
keywords: []
---

# മത്സ്യ സമൃദ്ധിക്കായി പുതിയങ്ങാടി കടപ്പുറത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കൂട്ടപ്രാർത്ഥനയും പഴമെറിയലും നടത്തി

> **Lead Summary:** **പുതിയങ്ങാടി; **കടലോരമക്കളുടെ ഐശ്വര്യത്തിനും സമൃദ്ധിക്കുമായി പുതിയങ്ങാടി കടപ്പുറത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കൂട്ട പ്രാർത്ഥനയും പഴമെറിയലും നടത്തി.

## Article Content

**പുതിയങ്ങാടി; **കടലോരമക്കളുടെ ഐശ്വര്യത്തിനും സമൃദ്ധിക്കുമായി പുതിയങ്ങാടി കടപ്പുറത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കൂട്ട പ്രാർത്ഥനയും പഴമെറിയലും നടത്തി.

ഭണ്ഡാര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വർഷങ്ങളായി പ്രാർത്ഥന നടത്തിവരുന്നത്. ഭണ്ഡാര കമ്മിറ്റി പ്രസിഡന്റ് കെ.ടി അബെദുല്‍ കരീം ഹാജി അധ്യക്ഷനായി.

പുതിയങ്ങാടി ജുമാ മസ്ജിദ് ഖത്തീബ് ഖലീലുല്‍ റഹ്‌മാന്‍ കാശിഫി, പുതിയങ്ങാടി ദറസ് മുദരിസ് കെ.കെ മുഹമ്മദ് ദാരിമി, ബി.സി കാസിം ഹാജി, എ.വി അഹമ്മദ് ഹാജി, കെ മുസ്തഫ ഹാജി, കായിക്കാരന്‍ സഹീദ്, എസ്.യു റഫീഖ്, ഹമീദ് മഞ്ഞ, അബ്ദുല്ല നരിയമ്മാടത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129777/panakkad-munavwarali-shihab-conducted-mass-prayer)