---
title: "ആനിരാജക്കെതിരായ ദേശദ്രോഹക്കുറ്റം: തളിപ്പറമ്പിൽ മഹിളാ സംഘം പ്രതിഷേധ പ്രകടനം നടത്തി"
english_title: "Women's group protested at Thaliparam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129776/womens-group-protested-at-thaliparam"
published_at: "2023-07-12T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aed7be58c27_news-card.jpg"
keywords: []
---

# ആനിരാജക്കെതിരായ ദേശദ്രോഹക്കുറ്റം: തളിപ്പറമ്പിൽ മഹിളാ സംഘം പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **തളിപ്പറമ്പ: **മണിപ്പൂരിലെ കലാപം സംബന്ധിച്ച് വസ്തുതാന്വേഷണം നടത്തിയ ദേശീയ മഹിളാഫെഡറേഷൻ ജനറൽ സിക്രട്ടറി ആനിരാജ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ രാജ്യദോഹദ്രോഹക്കുറ്റം ചുമത്തിയതിൽ പ്രതിഷേധിച്ച് മഹിളാസംഘം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗണിൽ രോഷമിരമ്പിയ പ്രകടനം നടന്നു.

## Article Content

**തളിപ്പറമ്പ: **മണിപ്പൂരിലെ കലാപം സംബന്ധിച്ച് വസ്തുതാന്വേഷണം നടത്തിയ ദേശീയ മഹിളാഫെഡറേഷൻ ജനറൽ സിക്രട്ടറി ആനിരാജ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ രാജ്യദോഹദ്രോഹക്കുറ്റം ചുമത്തിയതിൽ പ്രതിഷേധിച്ച് മഹിളാസംഘം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗണിൽ രോഷമിരമ്പിയ പ്രകടനം നടന്നു.

തുടർന്ന് ബസ്സ്റ്റാൻറ് പരിസരത്ത് നടന്ന പൊതുയോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ടി.ഒ.സരിത അദ്ധ്യക്ഷയായി.സിക്രട്ടറി എം.പി.വി രശ്‌മി,ട്രഷറർ പയ്യരട്ട ശാന്ത,ജില്ലാകമ്മിറ്റിയംഗം എ.കെ.ശോഭന പ്രസംഗിച്ചു.ദിവ്യ സ്വാഗതം പറഞ്ഞു.കെ.പി.സുലോചന,ജലജ ,വസന്ത തലവിൽ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129776/womens-group-protested-at-thaliparam)