---
title: "ഡെങ്കിപ്പനി: എട്ടു വയസ്സുകാരി മരിച്ചു"
english_title: "Dengue fever: Eight-year-old girl dies in Cherthala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129733/dengue-fever-eight-year-old-girl-dies-in-cherthala"
published_at: "2023-07-12T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aeb1db3c46d_Untitled-2-web.jpg"
keywords: []
---

# ഡെങ്കിപ്പനി: എട്ടു വയസ്സുകാരി മരിച്ചു

> **Lead Summary:** **ചേര്‍ത്തല: **സംസ്ഥാനത്ത് ഒരു ഡെങ്കിപ്പനി മരണം കൂടി. പനിബാധിച്ച് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരി ഇന്നലെ രാത്രി മരണമടഞ്ഞു. ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീവരാഹത്തില്‍ ലാപ്പള്ളി മഠം മനോജ്-രോഹിണി ദമ്പതികളുടെ മകള്‍ സാരംഗി ആണ് മരിച്ചത്.

## Article Content

**ചേര്‍ത്തല: **സംസ്ഥാനത്ത് ഒരു ഡെങ്കിപ്പനി മരണം കൂടി. പനിബാധിച്ച് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരി ഇന്നലെ രാത്രി മരണമടഞ്ഞു. ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീവരാഹത്തില്‍ ലാപ്പള്ളി മഠം മനോജ്-രോഹിണി ദമ്പതികളുടെ മകള്‍ സാരംഗി ആണ് മരിച്ചത്.

വെള്ളിയാകുളം ഗവ.എല്‍.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. പനി ബാധിച്ച് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പനി മൂര്‍ഛിച്ചതോടെ ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക മാറ്റിയിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ മരണമടയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129733/dengue-fever-eight-year-old-girl-dies-in-cherthala)