---
title: "രണ്ടര വയസ്സുകാരന് നേരെ തെരുവ് നായ ആക്രമണം: മുഖത്ത് കടിയേറ്റു"
english_title: "boy attacked by stray dog"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129724/boy-attacked-by-stray-dog"
published_at: "2023-07-12T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aeab02202a4_Untitled-2-web.jpg"
keywords: []
---

# രണ്ടര വയസ്സുകാരന് നേരെ തെരുവ് നായ ആക്രമണം: മുഖത്ത് കടിയേറ്റു

> **Lead Summary:** **കോഴിക്കോട്: **പെരുവണ്ണാമൂഴിയില്‍ വീണ്ടും തെരുവുനായ ആക്രമണം. ശാലോം ക്ലിനിക്കിന് സമീപം മുതുകാട് സ്വദേശിയായ രണ്ടരവയസുകാരന്‍ എയ്ഡനാണ് കടിയേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

## Article Content

**കോഴിക്കോട്: **പെരുവണ്ണാമൂഴിയില്‍ വീണ്ടും തെരുവുനായ ആക്രമണം. ശാലോം ക്ലിനിക്കിന് സമീപം മുതുകാട് സ്വദേശിയായ രണ്ടരവയസുകാരന്‍ എയ്ഡനാണ് കടിയേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടിയ നായ കണ്ട് കൗതകത്തോടെ പുറത്തേക്ക് ഓടിയതായിരുന്നു. ഈ സമയത്താണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്താണ് നായ കടിച്ചത്.

ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129724/boy-attacked-by-stray-dog)