---
title: "വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു"
english_title: "Two workers died when a wall collapsed while demolishing a house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129722/two-workers-died-when-a-wall-collapsed-while-demolishing-a-house"
published_at: "2023-07-12T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aea85f09a25_download_(2).jfif"
keywords: []
---

# വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

> **Lead Summary:** **പാലക്കാട്: **കൊഴിഞ്ഞാമ്പാറയില്‍ പഴയ വീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു രണ്ടുപേര്‍ മരിച്ചു. പെരുവമ്പ് വെള്ളപ്പന സ്വദേശി സി വിനു, പൊല്‍പ്പുള്ളി വേര്‍കോലി സ്വദേശി എന്‍ വിനില്‍ എന്നിവരാണ് മരിച്ചത്.

## Article Content

**പാലക്കാട്: **കൊഴിഞ്ഞാമ്പാറയില്‍ പഴയ വീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു രണ്ടുപേര്‍ മരിച്ചു. പെരുവമ്പ് വെള്ളപ്പന സ്വദേശി സി വിനു, പൊല്‍പ്പുള്ളി വേര്‍കോലി സ്വദേശി എന്‍ വിനില്‍ എന്നിവരാണ് മരിച്ചത്.

ഇന്നു വൈകീട്ട് 3.30ഓടെയാണ് അപകടം. വീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ഭിത്തി പൂര്‍ണമായും ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇരുവരും ചുമരിനടിയില്‍ പെടുകയായിരുന്നു.

ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129722/two-workers-died-when-a-wall-collapsed-while-demolishing-a-house)