---
title: "‘ബോംബെ’ ചിത്രീകരിച്ച  ബേക്കൽ കോട്ടയുടെ ടൂറിസം പദ്ധതിക്ക്  മണിരത്നത്തിന്റെ പിന്തുണ"
english_title: "bekkal fort"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129674/bekkal-fort"
published_at: "2023-07-12T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae741f45f3b_news-card.jpg"
keywords: []
---

# ‘ബോംബെ’ ചിത്രീകരിച്ച  ബേക്കൽ കോട്ടയുടെ ടൂറിസം പദ്ധതിക്ക്  മണിരത്നത്തിന്റെ പിന്തുണ

> **Lead Summary:** **കണ്ണൂർ: **‘ബോംബെ’ ചിത്രീകരിച്ച ബേക്കൽ കോട്ടയുടെ ടൂറിസം പദ്ധതിക്ക് മണിരത്നത്തിന്റെ പിന്തുണ ലഭിക്കും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പ്രശസ്ത സിനിമാ സംവിധായകൻ മണിരത്നം പിന്തുണ അറിയിച്ചു.

## Article Content

**കണ്ണൂർ: **‘ബോംബെ’ ചിത്രീകരിച്ച ബേക്കൽ കോട്ടയുടെ ടൂറിസം പദ്ധതിക്ക് മണിരത്നത്തിന്റെ പിന്തുണ ലഭിക്കും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പ്രശസ്ത സിനിമാ സംവിധായകൻ മണിരത്നം പിന്തുണ അറിയിച്ചു.

മന്ത്രി പി എ മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് മണിരത്നം പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. പ്രശസ്ത സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ ആ ഓർമകൾ നിലനിർത്തി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം.

മണിരത്നം സംവിധാനംചെയ്ത് അരവിന്ദ് സ്വാമിയും മനീഷാ കൊയ് രാളയും അഭിനയിച്ച ‘ബോംബെ’ ചിത്രീകരിച്ച കാസർകോട്ടെ ബേക്കൽ കോട്ടയെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബേക്കലിലെ പരിപാടിയിൽ പങ്കെടുക്കാമെന്നും സമ്മതിച്ചു.

മണിരത്നത്തിനെപ്പോലെയുള്ള പ്രമുഖ സംവിധായകന്റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് വലിയ ഊർജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129674/bekkal-fort)