---
title: "കുതിച്ചുകയറി പച്ചക്കറി വില"
english_title: "vegetable rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129588/vegetable-rate"
published_at: "2023-07-12T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae41bbc9668_Untitled-2-web.jpg"
keywords: []
---

# കുതിച്ചുകയറി പച്ചക്കറി വില

> **Lead Summary:** കുതിച്ചുകയറി പച്ചക്കറി വില. ഇഞ്ചി വില ജൂൺ അവസാന വാരത്തിലെ 230 രൂപയിൽനിന്ന്‌ 260-300 രൂപയിലേക്ക് കുതിച്ചു. ചെറിയ ഉള്ളിക്ക് വില 200 രൂപ വരെയായി. 100 രൂപയിൽനിന്നാണ് രണ്ടാഴ്ചകൊണ്ട് വില 100 രൂപ ഉയർന്നത്.

## Article Content

കുതിച്ചുകയറി പച്ചക്കറി വില. ഇഞ്ചി വില ജൂൺ അവസാന വാരത്തിലെ 230 രൂപയിൽനിന്ന്‌ 260-300 രൂപയിലേക്ക് കുതിച്ചു. ചെറിയ ഉള്ളിക്ക് വില 200 രൂപ വരെയായി. 100 രൂപയിൽനിന്നാണ് രണ്ടാഴ്ചകൊണ്ട് വില 100 രൂപ ഉയർന്നത്.

വെളുത്തുള്ളി വിലയും കിലോയ്ക്ക് 200-ന് അടുത്തെത്തി. തക്കാളി വില 140 രൂപയിൽനിന്ന്‌ 120 രൂപയായി കുറഞ്ഞിട്ടുണ്ട്. പച്ചമുളക് വില 100-ൽ തുടരുകയാണ്. മഹാരാഷ്ട്രയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ ശക്തമായതോടെ വരവ് കുറഞ്ഞതാണ് വില ഉയരാനുള്ള കാരണം.

മഴ കാരണം ചെറിയ ഉള്ളി ചീഞ്ഞുപോകുന്നതും വിലക്കയറ്റത്തിന് കാരണമായി. അതേസമയം, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്ക്കൊന്നും വില കൂടിയിട്ടില്ല. സവാളയ്ക്ക്‌ 22-26 രൂപയും ഉരുളക്കിഴങ്ങിന് 26-35 രൂപയുമാണ് വില.

മുരിങ്ങക്കായ വില 60 രൂപയിൽനിന്ന്‌ 42-55 രൂപയായി കുറഞ്ഞിട്ടുണ്ട്. ബീറ്റ്‌റൂട്ട്, വെണ്ടയ്ക്ക, കാരറ്റ് തുടങ്ങിയവയ്ക്കെല്ലാം വില 60 രൂപയോളമാണ്. ബീൻസിന് 77 രൂപ വരെ വിലയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129588/vegetable-rate)