---
title: "ചെങ്ങളായി പെരിന്തലേരി റോഡിന് കെ വി വിനോദ് റോഡ് എന്ന് നാമകരണം നടത്തുന്ന ചടങ്ങ് കണ്ണൂർ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ ഐപിഎസ് നിർവഹിച്ചു"
english_title: "Kannur District Police Chief Dr. K.S. Navneet Sharma performed IPS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12956/kannur-district-police-chief-dr-ks-navneet-sharma-performed-ips"
published_at: "2021-11-26T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0b6704cb18_520fb083-a78c-47fb-bbbf-4a46bd9e1177.jpg"
keywords: []
---

# ചെങ്ങളായി പെരിന്തലേരി റോഡിന് കെ വി വിനോദ് റോഡ് എന്ന് നാമകരണം നടത്തുന്ന ചടങ്ങ് കണ്ണൂർ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ ഐപിഎസ് നിർവഹിച്ചു

> **Lead Summary:** പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി എസ് പി സിയുടെ നേതൃത്വത്തിൽ മുത്തങ്ങ സമരത്തിൽ ജീവൻ ബലിയർപ്പിച്ച സേനാംഗമായിരുന്ന കെ.വി.വിനോദിന്റെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ ദേശത്തെ പെരുന്തലേരി - ചെങ്ങളായി റോഡിനു കെ.വി.വിനോദ് റോഡ് എന്ന് നാമകരണം നടത്തുന്ന ചടങ്ങ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ .നവ്നീത് ശർമ ഐ പി എസ് ഉദ്ഘാടനം ചെയ്തു.

## Article Content

പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി എസ് പി സിയുടെ നേതൃത്വത്തിൽ മുത്തങ്ങ സമരത്തിൽ ജീവൻ ബലിയർപ്പിച്ച സേനാംഗമായിരുന്ന കെ.വി.വിനോദിന്റെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ ദേശത്തെ പെരുന്തലേരി - ചെങ്ങളായി റോഡിനു കെ.വി.വിനോദ് റോഡ് എന്ന് നാമകരണം നടത്തുന്ന ചടങ്ങ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ .നവ്നീത് ശർമ ഐ പി എസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. രത്നകുമാരി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ എസ് പി സി ജില്ലാ നോഡൽ ഓഫീസർ ശ്രീ.എ.ആർ.രമേഷ് അവർകൾ , എ ഡി എൻ ഒ .തമ്പാൻ, ചെങ്ങളായി പഞ്ചായത്ത് മെമ്പർ, ശ്രീകണ്ഠപുരം എസ് എച്ച് ഒ .ഇ.പി.സുരേശൻ, ജി എച്ച് എസ് എസ്  ശ്രീകണ്ഠപുരം യൂണിറ്റിലെ എസ് പി സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12956/kannur-district-police-chief-dr-ks-navneet-sharma-performed-ips)