---
title: "അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "UWEC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129552/uwec"
published_at: "2023-07-12T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae268e89cbc_news-card.jpg"
keywords: []
---

# അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെടണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം നിയാസ് ആവശ്യപ്പെട്ടു,അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: **രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെടണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം നിയാസ് ആവശ്യപ്പെട്ടു,അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അൺ ഓർഗനൈസർ വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. ജി ബാബു, റോമി പി ദേവസ്യ, ഷീജ അനിൽ, അനസ് നമ്പറം, പ്രജീഷ് കൊരളായി, കെ അജിതകുമാരി, വി പി പ്രമോദ്, അനിൽ വള്ളിയായി, ടി കെ അബ്ദുൽ റഷീദ് പുന്നാട്, മാവില പത്മനാഭൻ, കെ ശശി പാളയം, അജിത് കെ ജോൺ,മുഹമ്മദ് കുഞ്ഞി പാറപ്പുറം,,ത്രേസ്യാമ്മ മാത്യു എന്നിവർ പ്രസംഗിച്ചു. വിലക്കയറ്റത്തിൽ പ്രതിഷേധിച്ചുകൊണ്ട് കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ പട്ടിണി സമരം നടത്താൻ യോഗം തീരുമാനിച്ചു

ഓഗസ്റ്റ് പത്തിന് ജില്ലാ ഭാരവാഹികൾക്കും ബ്ലോക്ക് പ്രസിഡണ്ട് മാർക്കും ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുവാനും തീരുമാനിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129552/uwec)