---
title: "വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ മൂന്നാമതും പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "Teacher arrested for poaching student for third time in poxo case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12950/teacher-arrested-for-poaching-student-for-third-time-in-poxo-case"
published_at: "2021-11-26T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0b1f698445_safe_image.jpg"
keywords: []
---

# വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ മൂന്നാമതും പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** മലപ്പുറം താനൂരില്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ പോക്‌സോ കേസില്‍ മൂന്നാം തവണയും അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി അഷ്‌റഫ് ആണ് വീണ്ടും പിടിയിലായത്.

## Article Content

മലപ്പുറം താനൂരില്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ പോക്‌സോ കേസില്‍ മൂന്നാം തവണയും അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി അഷ്‌റഫ് ആണ് വീണ്ടും പിടിയിലായത്.

പീഡനത്തിനിരയായ കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു.
ഇയാള്‍ മുന്‍പ് രണ്ട് തവണ പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു.

പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് അഷ്‌റഫ് മുന്‍പ് പോക്‌സോ കേസുകളില്‍ അറസ്റ്റിലായിരുന്നത്. ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് മൂന്നാം തവണയും ഇയാള്‍ അറസ്റ്റിലാവുന്നത്.

പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12950/teacher-arrested-for-poaching-student-for-third-time-in-poxo-case)