---
title: "യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് ശ്രീകണ്ടാപുരം പോലീസിന്റെ പിടിയിൽ"
english_title: "Thoppi arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129495/thoppi-arrested"
published_at: "2023-07-11T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad891e3b6ef_Screenshot_20230711_222326_UC_Browser.jpg"
keywords: []
---

# യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് ശ്രീകണ്ടാപുരം പോലീസിന്റെ പിടിയിൽ

> **Lead Summary:** **ശ്രീകണ്ഠാപുരം: **യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് അറസ്റ്റിൽ. ശ്രീകണ്ഠാപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.

## Article Content

**ശ്രീകണ്ഠാപുരം: **യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് അറസ്റ്റിൽ. ശ്രീകണ്ഠാപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.

മാങ്ങാട്ടെ വീടിന് സമീപത്തുവെച്ചാണ് ശ്രീകണ്ഠാപുരം എസ്എച്ച്ഒ രാജേഷ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യറിൻ്റെ പരാതിയിലാണ് അറസ്റ്റ്.

കമ്പിവേലി നിർമ്മിക്കുന്ന ജോലി ചെയ്യുന്ന സേവ്യറിനെ യൂട്യൂബിലൂടെ നിരന്തരം അവ​ഹേളിച്ചെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129495/thoppi-arrested)