---
title: "പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടിമുറിച്ച് റാഗിംഗ് ക്രൂരത,  സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി"
english_title: "Plus One student's haircut ragging cruelty, complaint against senior students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12947/plus-one-students-haircut-ragging-cruelty-complaint-against-senior-students"
published_at: "2021-11-26T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0b0d86dbcf_news card.jpg"
keywords: []
---

# പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടിമുറിച്ച് റാഗിംഗ് ക്രൂരത,  സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി

> **Lead Summary:** **കാസർഗോഡ് : **കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയതായി ആരോപണം. വിദ്യാർത്ഥിയെ ബലമായി പിടിച്ചിരുത്തി മുടിമുറിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് പരാതി.

## Article Content

**കാസർഗോഡ് : **കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയതായി ആരോപണം. വിദ്യാർത്ഥിയെ ബലമായി പിടിച്ചിരുത്തി മുടിമുറിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് പരാതി.

കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. എന്നാൽ ഇക്കാര്യത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നോ പൊലീസിന്റെ ഭാഗത്തുനിന്നോ നടപടികൾ ഉണ്ടായിട്ടില്ല. വിഷയം ചർച്ച ചെയ്യാൻ ഇന്ന് സ്‌കൂളിൽ പി.ടി.എ മീറ്റിംഗ് ചേരുന്നുണ്ട്. അതിനുശേഷമാകും പരാതിയിൽ നടപടി സ്വീകരിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12947/plus-one-students-haircut-ragging-cruelty-complaint-against-senior-students)