---
title: "പശ്ചിമ ബംഗാളിൽ തൃണമൂല്‍ മുന്നേറ്റം; ബിജെപിയും സിപിഐഎമ്മും ഒപ്പത്തിനൊപ്പം"
english_title: "thrinamool congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129407/thrinamool-congress"
published_at: "2023-07-11T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad3eb050aaa_Untitled-2-web.jpg"
keywords: []
---

# പശ്ചിമ ബംഗാളിൽ തൃണമൂല്‍ മുന്നേറ്റം; ബിജെപിയും സിപിഐഎമ്മും ഒപ്പത്തിനൊപ്പം

> **Lead Summary:** പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 9108 വാർഡിൽ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. സിപിഎം 343 , കോൺഗ്രസ് 146, ബിജെപി 371 മറ്റുള്ളവർ 136 എന്നിങ്ങനെയാണ് ലീഡ് നില.

## Article Content

പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 9108 വാർഡിൽ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. സിപിഎം 343 , കോൺഗ്രസ് 146, ബിജെപി 371 മറ്റുള്ളവർ 136 എന്നിങ്ങനെയാണ് ലീഡ് നില.

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ദിനത്തിലും സംഘർഷമുണ്ടായി . ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേരെ ആക്രമികൾ ബോംബെറിഞ്ഞു., തൃണമൂല്‍ പ്രവര്‍ത്തകരാണ് ബോംബേറ് നടത്തിയതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129407/thrinamool-congress)