---
title: "തോട്ടടയിലെ ബസ് അപകടം; മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു"
english_title: "Bus accident in Thottada"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129380/bus-accident-in-thottada"
published_at: "2023-07-11T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad2b9285469_Untitled-2-web.jpg"
keywords: []
---

# തോട്ടടയിലെ ബസ് അപകടം; മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു

> **Lead Summary:** **തോട്ടട; **കണ്ണൂർ തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക് ആണ് മരിച്ചത്.

## Article Content

**തോട്ടട; **കണ്ണൂർ തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക് ആണ് മരിച്ചത്.

മണിപ്പാലിൽ നിന്നും തിരുവല്ലയിലേക്ക് പോവുക ആയിരുന്ന കല്ലട ബസും എതിർദിശയിൽ വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ 24 പേർക്ക് പരുക്കേറ്റു. അർദ്ധരാത്രി പന്ത്രണ്ടരയോട് കൂടിയാണ് അപകടം ഉണ്ടായത്.

മത്സ്യം കയറ്റി വരികയായിരുന്ന മിനി ലോറിയുമായി കൂട്ടിയിടിച്ച് കല്ലടയുടെ സ്ലീപ്പർ ബസ് മറിയുക ആയിരുന്നു. ബസ് യാത്രക്കാരനായ അഹമ്മദ് സാബിക്ക് സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് കണ്ണൂർ ചാലയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129380/bus-accident-in-thottada)