---
title: "കണ്ണൂരിൽ കെഎസ്ആർടിസി ബസിടിച്ച് 12 വയസ്സുകാരൻ മരിച്ചു"
english_title: "ksrtc accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129296/ksrtc-accident"
published_at: "2023-07-11T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad16348994e_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ കെഎസ്ആർടിസി ബസിടിച്ച് 12 വയസ്സുകാരൻ മരിച്ചു

> **Lead Summary:** **മട്ടന്നൂർ : **റോഡ് മുറിച്ചുകടക്കവെ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു. കുമ്മാനത്തെ ഷഹീർ- നൗഷീന ദമ്പതികളുടെ മകനും പാലോട്ടുപള്ളി വി.എം.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാംക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് റിദാൻ ആണ് മരണപ്പെട്ടത്.

## Article Content

**മട്ടന്നൂർ : **റോഡ് മുറിച്ചുകടക്കവെ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു. കുമ്മാനത്തെ ഷഹീർ- നൗഷീന ദമ്പതികളുടെ മകനും പാലോട്ടുപള്ളി വി.എം.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാംക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് റിദാൻ ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ കുമ്മാനത്ത് വെച്ചാണ് സംഭവം. റോഡിന്റെ മറുഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവേ, മട്ടന്നൂരിൽ നിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന ബസ്സ് ഇടിക്കുകയായിരുന്നു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129296/ksrtc-accident)