---
title: "വടക്കൻ കേരളത്തിൽ ഇന്നുമുതൽ മഴ കനക്കും"
english_title: "heavy rain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129277/heavy-rain"
published_at: "2023-07-11T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acdb163fe97_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# വടക്കൻ കേരളത്തിൽ ഇന്നുമുതൽ മഴ കനക്കും

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്നു മുതൽ മഴ ശക്തമായേക്കും. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്നു മുതൽ മഴ ശക്തമായേക്കും. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നീളുന്ന കാലവർഷപ്പാത്തിയും ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്നാട് തീരത്തോടു ചേർന്നുള്ള ചക്രവാതച്ചുഴിയും കാരണം വരുംദിവസങ്ങളിൽ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച മുതൽ 14 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. കേരളതീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129277/heavy-rain)