---
title: "കണ്ണൂര്‍ വിമാനത്താവളത്തില്‍ കളിപാട്ടത്തിനുളളില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടികൂടി "
english_title: "At Kannur Airport, gold smuggled"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129175/at-kannur-airport-gold-smuggled"
published_at: "2023-07-10T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac02efd4abf_gold.jfif"
keywords: []
---

# കണ്ണൂര്‍ വിമാനത്താവളത്തില്‍ കളിപാട്ടത്തിനുളളില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടികൂടി 

> **Lead Summary:** **മട്ടന്നൂർ:** കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കളിപ്പാട്ടത്തിനുളളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണം പിടികൂടി കളിപ്പാട്ടങ്ങള്‍ക്കിടയില്‍ കടത്താന്‍ ശ്രമിച്ച 899.96 ഗ്രാം സ്വര്‍ണമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലിസ് പിടികൂടിയത്.

## Article Content

**മട്ടന്നൂർ:** കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കളിപ്പാട്ടത്തിനുളളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണം പിടികൂടി കളിപ്പാട്ടങ്ങള്‍ക്കിടയില്‍ കടത്താന്‍ ശ്രമിച്ച 899.96 ഗ്രാം സ്വര്‍ണമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലിസ് പിടികൂടിയത്.

ദുബായിയില്‍ നിന്നുമെത്തിയ കോഴിക്കോട് മുയിപ്ര സ്വദേശി മനാഫാ(36)ണ് പിടിയിലായത്. വിമാനത്താവളത്തില്‍ നിന്നും ചെക്ക് ഔട്ട് കഴിഞ്ഞു പുറത്തിറങ്ങിയ ഇയാളെ എയര്‍ പോര്‍ട്ട് പൊലിസ്‌ നിരീക്ഷിക്കുകയായിരുന്നു.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലിസ് പരിശോധന നടത്തിയതില്‍ കളിപ്പാട്ടങ്ങളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 5359261 രൂപ വില വരും.

മനാഫിനെ കസ്റ്റഡിയിലെടുത്ത പൊലിസ് അറസ്റ്റു രേഖപ്പെടുത്തി. റെയ്ഡില്‍ എയര്‍പോര്‍ട്ട് പൊലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കെ.വി പ്രശാദ് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129175/at-kannur-airport-gold-smuggled)