---
title: "ലൈറ്റര്‍ നല്‍കാത്തതിന് കടയുടമക്ക് മര്‍ദ്ദനം: യുവാവിനെതിരെ കേസ്"
english_title: "Shop owner assaulted for not providing lighter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129122/shop-owner-assaulted-for-not-providing-lighter"
published_at: "2023-07-10T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abd540589c8_download_(1).jfif"
keywords: []
---

# ലൈറ്റര്‍ നല്‍കാത്തതിന് കടയുടമക്ക് മര്‍ദ്ദനം: യുവാവിനെതിരെ കേസ്

> **Lead Summary:** **പരിയാരം:** സിഗിരറ്റ് കത്തിക്കാന്‍ ലൈറ്റര്‍ നല്‍കാത്തതിന് കടയുടമക്ക് മര്‍ദ്ദനം, കണ്ണൂര്‍ തയ്യില്‍ സ്വദേശി അഖില്‍ വിന്‍സെന്റിന്റെപേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.

## Article Content

**പരിയാരം:** സിഗിരറ്റ് കത്തിക്കാന്‍ ലൈറ്റര്‍ നല്‍കാത്തതിന് കടയുടമക്ക് മര്‍ദ്ദനം, കണ്ണൂര്‍ തയ്യില്‍ സ്വദേശി അഖില്‍ വിന്‍സെന്റിന്റെപേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.

മുടിക്കാനത്ത് കെ.വി.കെ.സ്റ്റോര്‍ എന്ന പേരില്‍ കട നടത്തുന്ന പിലാത്തറ സ്വദേശി കെ.വി.സജിത്തിനാണ്(40) മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മുടിക്കാനും പള്ളിയില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ അഖില്‍ സിഗിരറ്റ് വാങ്ങിയ ശേഷം ലൈറ്റര്‍ ചോദിച്ചു.

എന്നാല്‍ ലൈറ്റര്‍ നല്‍കാന്‍പാടില്ലെന്ന് നിര്‍ദ്ദേശമുള്ളതിനാല്‍ തരാനാവില്ലെന്ന് സജിത്ത് പറഞ്ഞതോടെ പുറത്തേക്ക് പോയി സിഗിരറ്റ് കത്തിച്ച് കടയിേലക്ക് വന്ന് സജിത്തിനെ തെറിവിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വീണ് പരിക്കേറ്റ സജിത്തിന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സ നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129122/shop-owner-assaulted-for-not-providing-lighter)