---
title: "വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം: വീട്ടമ്മയുടെ പരാതിയിൽ കേസ്"
english_title: "case against two"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129118/case-against-two"
published_at: "2023-07-10T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abd1ebad644_images.jfif"
keywords: []
---

# വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം: വീട്ടമ്മയുടെ പരാതിയിൽ കേസ്

> **Lead Summary:** **പഴയങ്ങാടി; **വീടിന് ചുറ്റുമതിൽ കെട്ടാൻ കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് നിർമ്മാണ തൊഴിലാളിയുടെ ഭാര്യയും മാതാവും വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചുവെന്ന വീട്ടമ്മയുടെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തു.

## Article Content

**പഴയങ്ങാടി; **വീടിന് ചുറ്റുമതിൽ കെട്ടാൻ കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് നിർമ്മാണ തൊഴിലാളിയുടെ ഭാര്യയും മാതാവും വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചുവെന്ന വീട്ടമ്മയുടെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തു.

ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപത്തെ എം.രശ്മിയുടെ (43) പരാതിയിലാണ് പ്രദേശവാസിയായ കുമാരിക്കും മകൻ്റെ ഭാര്യ ഷൈനിക്കുമെതിരെ പോലീസ് കേസെടുത്തത്, അഞ്ച് വർഷം മുമ്പ് പരാതിക്കാരിയുടെ വീടിന് ചുറ്റുമതിൽ കെട്ടാൻ ഷൈനിയുടെ ഭർത്താവിന് നൽകിയ പണം തിരികെ ചോദിച്ച വിരോധത്തിൽ ഇന്നലെ വൈകുന്നേരം വീട്ടുവരാന്തയിൽ അതിക്രമിച്ചു കയറിയ പ്രതികളിലൊരാളായ കുമാരി പരാതിക്കാരിയുടെ മുടിയിൽ പിടിച്ചു വെക്കുകയും ഷൈനി ഇരുമ്പ് വടികൊണ്ട് കൈയിൽ അടിച്ചു പരിക്കേൽപിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സ തേടി. കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129118/case-against-two)