---
title: "പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: ഇന്ന് കൂടി അപേക്ഷിക്കാം"
english_title: "plus one supplimentary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128999/plus-one-supplimentary"
published_at: "2023-07-10T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab86fb0b6ce_1.jfif"
keywords: []
---

# പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: ഇന്ന് കൂടി അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ :** മുഖ്യ അലോട്‌മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ്‌ ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്‌മെന്റിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം.

## Article Content

**കണ്ണൂർ :** മുഖ്യ അലോട്‌മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ്‌ ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്‌മെന്റിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം.

ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടി കഴിഞ്ഞവർക്കും മുഖ്യ ഘട്ടത്തിൽ അലോട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ- ജോയിനിങ്) മെറിറ്റ് ക്വാട്ടയിൽ നിന്ന്‌ പ്രവേശനം റദ്ദാക്കിയവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാനാകില്ല.

സപ്ലിമെൻററി അലോട്‌മെന്റിനായി പ്രസിദ്ധീകരിച്ച ഒഴിവുകൾക്ക് അനുസൃതമായാണ് പുതിയ ഓപ്ഷൻ നൽകേണ്ടത്. സപ്ലിമെന്ററി അലോട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ കോമ്പിനേഷൻ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128999/plus-one-supplimentary)