---
title: "പത്ത് ദിവസത്തെ ഇടിവിനു ശേഷം സ്വർണവിലയിൽ വർധന"
english_title: "Gold prices rise after 10-day decline"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12870/gold-prices-rise-after-10-day-decline"
published_at: "2021-11-26T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a06f13d0e72_news card.jpg"
keywords: []
---

# പത്ത് ദിവസത്തെ ഇടിവിനു ശേഷം സ്വർണവിലയിൽ വർധന

> **Lead Summary:** **കൊച്ചി: **തുടര്‍ച്ചയായ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉയര്‍ന്നു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. 15 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

## Article Content

**കൊച്ചി: **തുടര്‍ച്ചയായ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉയര്‍ന്നു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. 15 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്. 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 36,920 രൂപയില്‍ വില എത്തി.പിന്നീട് സ്വര്‍ണവില താഴുന്നതാണ് കണ്ടത്.

ഏകദേശം 1200 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില വീണ്ടും കൂടിയത്. 

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളറിന്റെ വില ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12870/gold-prices-rise-after-10-day-decline)