---
title: "26 വർഷത്തിനുശേഷം കലാലയ മുറ്റത്ത് പഴയ കഥകൾ പറഞ്ഞ് അപൂർവ്വമായ ഒത്തുചേരൽ"
english_title: "re union"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128646/re-union"
published_at: "2023-07-08T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a96f4238e83_Untitled-2-web.jpg"
keywords: []
---

# 26 വർഷത്തിനുശേഷം കലാലയ മുറ്റത്ത് പഴയ കഥകൾ പറഞ്ഞ് അപൂർവ്വമായ ഒത്തുചേരൽ

> **Lead Summary:** 26 വർഷത്തിനുശേഷവും കുട്ടികളും അധ്യാപകരുമായി ക്ലാസ് മുറികളിൽ ക്ലാസ്സെടുത്തും പരിചയപ്പെട്ടും കളിചിരികളുമായും അനുഭവങ്ങൾ പങ്കിട്ടും കഥകൾ പറഞ്ഞും അപൂർവ്വമായ ഒരു ഒത്തുചേരൽ. സർ സയ്‌ദ് കോളേജ് 94 97 ബാച്ച് വിരുദ്ധ വിദ്യാർത്ഥികൾ ആണ് 26 വർഷത്തിനുശേഷം കോളേജ് മുറ്റത്ത് കഹാനിയാൻ എന്ന പേരിൽ ഒത്തുചേർന്നത്. രാവിലെ നടന്ന രജിസ്ട്രേഷനു ശേഷം ഇരുന്നൂറോളം വിദ്യാർത്ഥികളും അൻപതോളം അധ്യാപകരും കോളേജ് ക്യാമ്പസിലെ പഴയ പ്രീഡിഗ്രി കെട്ടിടത്തോട് ചേർന്ന സ്ഥലത്ത് ഒത്തുചേർന്ന് ആകാശത്തേക്ക് ബലൂൺ പകർത്തി കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്.

## Article Content

26 വർഷത്തിനുശേഷവും കുട്ടികളും അധ്യാപകരുമായി ക്ലാസ് മുറികളിൽ ക്ലാസ്സെടുത്തും പരിചയപ്പെട്ടും കളിചിരികളുമായും അനുഭവങ്ങൾ പങ്കിട്ടും കഥകൾ പറഞ്ഞും അപൂർവ്വമായ ഒരു ഒത്തുചേരൽ. സർ സയ്‌ദ് കോളേജ് 94 97 ബാച്ച് വിരുദ്ധ വിദ്യാർത്ഥികൾ ആണ് 26 വർഷത്തിനുശേഷം കോളേജ് മുറ്റത്ത് കഹാനിയാൻ എന്ന പേരിൽ ഒത്തുചേർന്നത്. രാവിലെ നടന്ന രജിസ്ട്രേഷനു ശേഷം ഇരുന്നൂറോളം വിദ്യാർത്ഥികളും അൻപതോളം അധ്യാപകരും കോളേജ് ക്യാമ്പസിലെ പഴയ പ്രീഡിഗ്രി കെട്ടിടത്തോട് ചേർന്ന സ്ഥലത്ത് ഒത്തുചേർന്ന് ആകാശത്തേക്ക് ബലൂൺ പകർത്തി കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്.

> പ്രോഗ്രാം ചെയർമാൻ അഡ്വ അബ്ദുൽ റസാഖ് കെ വി അധ്യക്ഷത വഹിച്ച സംഗമത്തിൽലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ പി പി മുഖ്യാതിഥി ആയിരുന്നു. കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ അബ്ദുൽ സലിം "കഹാനിയ മെഗാ മീറ്റ്" ഉദ്ഘാടനം ചെയ്തു. തുടർന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ആഘോഷമായി ക്ലാസുകളിൽ എത്തിച്ചേർന്നു. അവിടെ 10 ഡിഗ്രി ബാച്ചുകൾക്കുമായി ഒരുക്കിയ വെവ്വേറെ ക്ലാസുകളിൽ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്നു. ഇന്നത്തെ എംപിയും രാഷ്ട്രീയ നേതാക്കളും വക്കീലന്മാരും ഡോക്ടർമാരും അധ്യാപകരും ഒക്കെയാണെങ്കിലും പഴയ അധ്യാപകരുടെ മുന്നിൽ അച്ചടക്കത്തോടെ പഴയ കുട്ടികളായി തന്നെ ഇരുന്നു എല്ലാവരും. തുടർന്ന് ക്ലാസുകളിൽ വച്ച് അനുഭവങ്ങൾ പങ്കിട്ടും പരിചയപ്പെട്ടും ഒരുപാട് നേരം ചെലവഴിച്ചു.

ലോങ്ങ് ബെല്ലോടുകൂടി ക്ലാസ്സുകൾ അവസാനിക്കുകയും എല്ലാവരും പഴയ നൊസ്റ്റാൾജിക് അനുഭവങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകളും ബലൂണുകളും പിടിച്ചു ഘോഷയാത്രയായി പ്രധാന പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് ആഘോഷത്തോടെ നീങ്ങി. അവിടെ ഒരുക്കിയ വേദിയിൽ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി നടന്നു ഉച്ചയ്ക്ക് അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചിരുന്ന് സ്നേഹസദ്യ കഴിച്ചു. തുടർന്ന് കോളേജ് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

കഹാനിയ മെഗാ മീറ്റിൽ മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ. അബ്ദുൽ സലിം, ഡോ ഖലീൽ ചൊവ്വ, പ്രൊഫ. കുട്ടികൃഷ്ണൻ, CDMEA ജനറൽ സെക്രട്ടറി അള്ളാംകുളം മഹമ്മൂദ്, മുഹമ്മദ് കാട്ടിൽ, മീരാ ഷാൻ, അലിക്കുഞ്ഞി പി പി, മുഹമ്മദ് ഷഫീക്ക്, മനോജ് കെ, ഡോ. മുംതാസ് ടി എം വി, ഡോ ശ്രീജ പി, ഫർസാന കരീം, അബ്ദുള്ള ഇ പി എന്നിവർ ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128646/re-union)