---
title: ""വിദ്വേഷത്തിനെതിരെ, ദുർ ഭരണത്തിനെതിരെ":  മുസ്ലിം യൂത്ത് ലീഗ് ക്യാമ്പയിൻ ആരംഭിച്ചു"
english_title: "muslim youth league campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128476/muslim-youth-league-campaign"
published_at: "2023-07-08T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8fe5cef45a_Untitled-2-web.jpg"
keywords: []
---

# "വിദ്വേഷത്തിനെതിരെ, ദുർ ഭരണത്തിനെതിരെ":  മുസ്ലിം യൂത്ത് ലീഗ് ക്യാമ്പയിൻ ആരംഭിച്ചു

> **Lead Summary:** > **കമ്പിൽ: **ചരിത്രത്തെ വികലമാക്കുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ തലമുറകൾ ചരിത്ര ബോധമുള്ളവരാവണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ.യു. ശഫീഖ് മാസ്റ്റർ അഭിപ്രായപ്പെട്ടു. "വിദ്വേഷത്തിനെതിരെ, ദുർ ഭരണത്തിനെതിരെ" എന്ന പ്രമേയമുയർത്തി തളിപ്പറമ്പ് മണ്ഡലത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ആരംഭിച്ച കാമ്പയിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്പിൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂണിറ്റ് അസംബ്ലിയിൽ പ്രമേയ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

> **കമ്പിൽ: **ചരിത്രത്തെ വികലമാക്കുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ തലമുറകൾ ചരിത്ര ബോധമുള്ളവരാവണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ.യു. ശഫീഖ് മാസ്റ്റർ അഭിപ്രായപ്പെട്ടു. "വിദ്വേഷത്തിനെതിരെ, ദുർ ഭരണത്തിനെതിരെ" എന്ന പ്രമേയമുയർത്തി തളിപ്പറമ്പ് മണ്ഡലത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ആരംഭിച്ച കാമ്പയിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്പിൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂണിറ്റ് അസംബ്ലിയിൽ പ്രമേയ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനയുടെ യൂണിറ്റ് കമ്മിറ്റികളെ കർമ്മ കുശലതയിലേക്ക് കൊണ്ട് വന്ന് അടിസ്ഥാന ഘടകമെന്ന നിലക്ക് ചലനാത്മകമാക്കുകയെന്നതാണ് യൂണിറ്റ് അസംബ്ലി കൊണ്ട് ഉദ്ദേശിക്കുന്നത്. കൊളച്ചേരി പഞ്ചായത്തിൽ ജൂലൈ 7 മുതൽ 17 വരെയാണ് യൂണിറ്റ് അസംബ്ലി നടക്കുക കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ നിസാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.പി നിയാസ് അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം ആമുഖ ഭാഷണം നിർവ്വഹിച്ചു. യൂണിറ്റ് അവലോകനത്തിന് മണ്ഡലം സെക്രട്ടറി ടി.പി കരീം മാസ്റ്ററും, പ്രതിജ്ഞ ചൊല്ലിക്കൊടുക്കലിന് മണ്ഡലം സീനിയർ വൈസ് പ്രസിഡണ്ട് ഓലിയൻ ജാഫറും, പ്രാർത്ഥനക്ക് യൂസുഫ് മൗലവി കമ്പിലും നേതൃത്വം നൽകി.

മണ്ഡലം സെക്രട്ടറി പി.കെ ഷംസുദ്ധീൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.കെ.പി നസീർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം , അബ്ദു പന്ന്യങ്കണ്ടി , സി.കെ. മുഹമ്മദ് കുഞ്ഞി, കെ.സി മുഹമ്മദ് കുഞ്ഞി, എൽ.പി റഹീസ് സംസാരിച്ചു പന്ന്യങ്കണ്ടി യൂണിറ്റ് അസംബ്ലി ഇന്ന് ശനിയാഴ്ച്ച രാത്രി 7.30 ന് നാലാം പീടികയിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128476/muslim-youth-league-campaign)