---
title: "ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അനുസ്‌മരണം നടത്തി"
english_title: "m rajeevan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128430/m-rajeevan"
published_at: "2023-07-08T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8ded6909ab_news-card.jpg"
keywords: []
---

# ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അനുസ്‌മരണം നടത്തി

> **Lead Summary:** ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അനുസ്‌മരണം നടത്തി. മാന്തംകുണ്ട്‌ യുവധാര ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബ് സംഘടിപ്പിച്ച അനുസ്‌മരണം കീഴാറ്റൂർ ഗവ. എൽ പി സ്കൂളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാധാരണ ക്കാരോട് പക്ഷം ചേർന്ന് പ്രവർത്തിച്ച മാധ്യമ പ്രവർത്തകനാണ് എം രാജീവനെന്നും വാർത്തകളിൽ ആത്മാർഥതയും സത്യസന്ധ്യതയും കാത്തുസൂക്ഷിച്ച രാജീവന്റെ വേർപാട്‌ ദേശാഭിമാനിക്ക്‌ കനത്ത നഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അനുസ്‌മരണം നടത്തി. മാന്തംകുണ്ട്‌ യുവധാര ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബ് സംഘടിപ്പിച്ച അനുസ്‌മരണം കീഴാറ്റൂർ ഗവ. എൽ പി സ്കൂളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാധാരണ ക്കാരോട് പക്ഷം ചേർന്ന് പ്രവർത്തിച്ച മാധ്യമ പ്രവർത്തകനാണ് എം രാജീവനെന്നും വാർത്തകളിൽ ആത്മാർഥതയും സത്യസന്ധ്യതയും കാത്തുസൂക്ഷിച്ച രാജീവന്റെ വേർപാട്‌ ദേശാഭിമാനിക്ക്‌ കനത്ത നഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.

പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷനായി. ദേശാഭിമാനി മാനേജർ സജീവ് കൃഷണൻ, ന്യൂസ് എഡിറ്റർ കെ ടി ശശി, സിപിഐ എം ഏരിയാ സെക്രട്ടറി കെ സന്തോഷ്, ഒ സുഭാഗ്യം, വി പി സന്തോഷ്, കെ ബിജുമോൻ, കെ പ്രേമരാജൻ, പി വി സുരേഷ്‌ കുമാർ എന്നിവർ സംസാരിച്ചു. എം രാജീവന്റെ കുടുംബാംഗങ്ങൾ പങ്കെടുത്തു. പി വി സനൽ സ്വാഗതവും ടി വി അശോകൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128430/m-rajeevan)