---
title: "മലബാറിനോടുള്ള പ്ലസ് വൺ അവഗണന: മുസ്ലിം ലീഗ് എ.ഇ.ഒ.ഓഫീസ് ഉപരോധം തിങ്കളാഴ്ച "
english_title: "muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128390/muslim-league"
published_at: "2023-07-07T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a83e0fbb83e_news-card.jpg"
keywords: []
---

# മലബാറിനോടുള്ള പ്ലസ് വൺ അവഗണന: മുസ്ലിം ലീഗ് എ.ഇ.ഒ.ഓഫീസ് ഉപരോധം തിങ്കളാഴ്ച 

> **Lead Summary:** **കണ്ണൂർ: **ഹയർ സെക്കൻഡറി മേഖലയിൽ കേരള സർക്കാർമലബാറിനോട് കാണിക്കുന്നഅവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത രണ്ടാംഘട്ടപ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലൈ 10 ന് തിങ്കളാഴ്ച ജില്ലയിലെ 15 സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ ഉപരോധിക്കാൻ കണ്ണൂർ ബാഫഖി സൗദത്തിൽ ചേർന്ന ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.

## Article Content

**കണ്ണൂർ: **ഹയർ സെക്കൻഡറി മേഖലയിൽ കേരള സർക്കാർമലബാറിനോട് കാണിക്കുന്നഅവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത രണ്ടാംഘട്ടപ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലൈ 10 ന് തിങ്കളാഴ്ച ജില്ലയിലെ 15 സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ ഉപരോധിക്കാൻ കണ്ണൂർ ബാഫഖി സൗദത്തിൽ ചേർന്ന ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.

കാലത്ത് 9 മണി മുതൽ ആരംഭിക്കുന്ന ഉപരോധ സമരം വിവിധ ഓഫീസുകൾക്ക് മുന്നിൽ ജില്ലാ ഭാരവാഹികൾ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ ടി സഹദുള്ള സ്വാഗതം പറഞ്ഞുജില്ലാഭാരവാഹികളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റർ, എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ്, മണ്ഡലം നേതാക്കളായ കെ കെ അഷ്റഫ്, ഇഖ്ബാൽ കോയിപ്ര,ഒ.പി.ഇബ്രാഹിംകുട്ടി മാസ്റ്റർ, മുസ്തഫ കൊടിപ്പൊയിൽ, എസ് കെ പി .സക്കരിയ,ടി.എൻ .എ.ഖാദർ,പി വി അബ്ദുള്ള മാസ്റ്റർ, സിപി റഷീദ്, സി. സമീർ,കെ പി മുഹമ്മദലി മാസ്റ്റർ,ഷക്കീർമൗവഞ്ചേരി, എം എം മജീദ്,ഒമ്പാൻ ഹംസ, ഷാനിദ് മേക്കുന്ന് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128390/muslim-league)