---
title: "ആറളത്ത് വൈദ്യുതി വേലി തകർത്ത് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങി"
english_title: "wild elephant at aralam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128341/wild-elephant-at-aralam"
published_at: "2023-07-07T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a811f2b7732_news-card.jpg"
keywords: []
---

# ആറളത്ത് വൈദ്യുതി വേലി തകർത്ത് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങി

> **Lead Summary:** **കണ്ണൂർ:** ആറളം വളയംചാലിൽ കാട്ടാന ജനവാസമേഖലയിൽ ഇറങ്ങി. ആറളം വന്യജീവി സങ്കേതത്തിലെ വൈദ്യുതി വേലി മറികടന്നാണ് കാട്ടാന എത്തിയത്. കൃഷിയിടത്തിലും ആന ഇറങ്ങി. തുടർന്ന് ചീങ്കണ്ണിപ്പുഴ നീന്തി കടന്ന കൊമ്പൻ വനത്തിലേക്ക് മടങ്ങി. ആറളം വളയംചാൽ മേഖലയിൽ കാട്ടാനക്കൂട്ടം വരുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് വൈദ്യുതി വേലിയും ആന മതിലും നിർമിച്ചത്. ഈ വൈദ്യുതി വേലി തകർത്താണ് കാട്ടാന ഇന്ന് എത്തിയത്

## Article Content

**കണ്ണൂർ:** ആറളം വളയംചാലിൽ കാട്ടാന ജനവാസമേഖലയിൽ ഇറങ്ങി. ആറളം വന്യജീവി സങ്കേതത്തിലെ വൈദ്യുതി വേലി മറികടന്നാണ് കാട്ടാന എത്തിയത്. കൃഷിയിടത്തിലും ആന ഇറങ്ങി. തുടർന്ന് ചീങ്കണ്ണിപ്പുഴ നീന്തി കടന്ന കൊമ്പൻ വനത്തിലേക്ക് മടങ്ങി. ആറളം വളയംചാൽ മേഖലയിൽ കാട്ടാനക്കൂട്ടം വരുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് വൈദ്യുതി വേലിയും ആന മതിലും നിർമിച്ചത്. ഈ വൈദ്യുതി വേലി തകർത്താണ് കാട്ടാന ഇന്ന് എത്തിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128341/wild-elephant-at-aralam)