---
title: "മുയ്യം സ്വദേശിനിയായ യുവതിയെയും ഭർത്താവിനെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Suicide "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128134/suicide"
published_at: "2023-07-07T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a77e7027eb3_Screenshot_20230707_082405_UC_Browser.jpg"
keywords: []
---

# മുയ്യം സ്വദേശിനിയായ യുവതിയെയും ഭർത്താവിനെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **മലപ്പുറം: **നഗരമധ്യത്തിലെ വാടകവീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ ബാബുവിന്റെ മകന്‍ സബീഷ് , ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ് ,ശ്രീവര്‍ദ്ധന്‍ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സബീഷും ഷീനയും രണ്ടു മുറികളിലെ ഫാനുകളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

## Article Content

**മലപ്പുറം: **നഗരമധ്യത്തിലെ വാടകവീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ ബാബുവിന്റെ മകന്‍ സബീഷ് , ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ് ,ശ്രീവര്‍ദ്ധന്‍ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സബീഷും ഷീനയും രണ്ടു മുറികളിലെ ഫാനുകളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവര്‍ധന്‍. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു. കണ്ണൂര്‍ കുറുമത്തൂര്‍ മുയ്യം വരഡൂല്‍ ചെക്കിയില്‍ നാരായണന്റെ മകളാണ് ഷീന.

ഷീനയെ ഫോണ്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ ബന്ധുക്കള്‍ രാത്രി 11-ന് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ണൂരിലെ എസ്ബിഐ ബാങ്കില്‍ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചുമതലയേറ്റത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.

മരണത്തില്‍ മലപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു. എസ്‌ഐ വി.ജിഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128134/suicide)