---
title: "ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വായോധികന് 10 വർഷം തടവും 70000 രൂപ പിഴയും"
english_title: "Rape case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128047/rape-case"
published_at: "2023-07-06T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6d36d92760_court_vcLd3nY.jpeg"
keywords: []
---

# ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വായോധികന് 10 വർഷം തടവും 70000 രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ്: **പട്ടികജാതിയിൽപ്പെട്ട ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 71 വയസുകാരന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. വയത്തൂര്‍ തൊട്ടിപ്പാലത്തെ ചേരൂര്‍ വീട്ടില്‍ അബ്ദുവിനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

## Article Content

**തളിപ്പറമ്പ്: **പട്ടികജാതിയിൽപ്പെട്ട ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 71 വയസുകാരന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. വയത്തൂര്‍ തൊട്ടിപ്പാലത്തെ ചേരൂര്‍ വീട്ടില്‍ അബ്ദുവിനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2 017 ഫെബ്രുവരി 17 നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ ഇരിട്ടി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, സി.ഐ എന്‍.സുനില്‍കുമാര്‍ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പീഡനത്തിന് 7 വര്‍ഷവും പട്ടികജാതിയില്‍ പെട്ട കുട്ടിയായതിനാല്‍ 3 വര്‍ഷവും ഉള്‍പ്പെടെയാണ് 10 വര്‍ഷം ശിക്ഷ. ശിക്ഷകള്‍ പ്രത്യേകമായി തന്നെ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128047/rape-case)