---
title: "തളിപ്പറമ്പിൽ സയൻസ് പാർക്കും പ്ലാനിറ്റോറിയവും യാഥാർഥ്യമാക്കും, നിരവധി വികസനപദ്ധതികൾ നടപ്പാക്കും: എം വി ഗോവിന്ദൻ"
english_title: "science park and planitorium"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128001/science-park-and-planitorium"
published_at: "2023-07-06T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a69b67c0b9d_Untitled-2-webmv.jpg"
keywords: []
---

# തളിപ്പറമ്പിൽ സയൻസ് പാർക്കും പ്ലാനിറ്റോറിയവും യാഥാർഥ്യമാക്കും, നിരവധി വികസനപദ്ധതികൾ നടപ്പാക്കും: എം വി ഗോവിന്ദൻ

> **Lead Summary:** **തളിപ്പറമ്പ്:** ആരെയും നോവിക്കാതെ തന്നെ വികസനസാധ്യതകള്‍ ഉപോയഗപ്പെടുത്തുന്ന നയങ്ങളാണ് സ്വീകരിക്കുകയെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പ് സി.പി.എം ഏരിയാ കമ്മറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരത്തില്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ മണ്ഡലത്തിൽ ഇതുവരെ നടപ്പിലാക്കിയ പദ്ധതികളും നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും വിശദീകരിച്ചത്.

## Article Content

**തളിപ്പറമ്പ്:** ആരെയും നോവിക്കാതെ തന്നെ വികസനസാധ്യതകള്‍ ഉപോയഗപ്പെടുത്തുന്ന നയങ്ങളാണ് സ്വീകരിക്കുകയെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പ് സി.പി.എം ഏരിയാ കമ്മറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരത്തില്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ മണ്ഡലത്തിൽ ഇതുവരെ നടപ്പിലാക്കിയ പദ്ധതികളും നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും വിശദീകരിച്ചത്.

നാടുകാണിയിൽ നിര്‍ദ്ദിഷ്ട മൃഗശാലയുടെ കാര്യത്തില്‍ ഒരു പിടിവാശിയുമില്ലെന്നും എല്ലാവരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ജോലിചെയ്യുന്ന എല്ലാ തൊഴിലാളികളെയും സംരക്ഷിക്കും. മൃഗങ്ങള്‍ പുറത്തും മനുഷ്യന്‍ അകത്തും എന്ന കാഴ്ച്ചപ്പാടോടെയാണ് സഫാരി പാർക്കും ബോട്ടാണിക്കൽ ഗാർഡനും നിര്‍മ്മിക്കുക. ഇവിടെയുള്ള കറപ്പമരങ്ങളോ മറ്റ് മരങ്ങളോ മുറിച്ചുമാറ്റുകയില്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലക്കൊടിയില്‍ ഉരുനിര്‍മ്മാണം ഉള്‍പ്പെടയുള്ള വന്‍കിട ടൂറിസം പദ്ധതി വരും.

വെള്ളിക്കീല്‍ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി മൊറാഴയില്‍ നിന്നും 6 കിലോമീറ്റര്‍ നീളത്തില്‍ നടപ്പാത പണിയും. ഇ.ടി.സി പൂമംഗലം റോഡ് 63 കോടി രൂപ ചെലവില്‍ നവീകരിക്കും ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി ഊരാളുങ്കൽ സൊസൈറ്റിയാണ് വർക്ക് ഏറ്റെടുത്തത്. ശ്രീകണ്ഠാപുരം സ്വദേശിയായ കോൺട്രാക്ടർ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടാണ് ഈറോഡിന്റെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കാത്തത് ഉടൻ തന്നെ ഹൈക്കോടതിയിൽ നിന്നും അനുകൂലവിധി നേടി റോഡ് പണി ആരംഭിക്കും

.കില കരിമ്പം സെന്ററില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയവും ഹോസ്റ്റലുകളും നിര്‍മ്മിക്കും. പറശിനിക്കടവ് പാലം ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച് മികച്ച രീതിയില്‍ നവീകരിക്കും.1910 ൽ ബ്രിട്ടീഷ്കാർ നിർമ്മിച്ച തളിപ്പറമ്പിലെ താലൂക്ക് ഓഫീസ് കെട്ടിടം നിലനിർത്തി മ്യൂസിയമാക്കും ഈ മ്യൂസിയം ആസ്ഥാനമായി തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം , തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, മാങ്ങാട്ട്പറമ്പ് നീലിയാർ കോട്ടം എന്നിവയെ കോർത്തിണക്കി അധ്യാത്മിക ടൂറിസം സർക്യൂട്ട് നടപ്പിലാക്കും. ഇതിനായി വാഹനങ്ങൾ സജ്ജീകരിക്കും.

ചിറവക്കിൽ രണ്ടായിരം പേർക്ക് ഒത്തുകൂടാൻ കഴിയുന്ന ഓപ്പൺ എയർ സ്റ്റേഡിയം പണിയും. കഴിഞ്ഞ വര്‍ഷം അഗ്നിക്കിരയായ തളിപ്പറമ്പ-ഇരിട്ടി റോഡരികിലെ കുറുമാത്തൂർ വെള്ളാരംപാറയിലുള്ള പോലീസ് ഡംപിംഗ് യാര്‍ഡ് പ്രദേശം സയന്‍സ് പാര്‍ക്കും പ്ലാനിട്ടോറിയവുമാക്കി മാറ്റാനുല്‌ള്ള പദ്ധതികളും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128001/science-park-and-planitorium)