---
title: "പട്ടുവം കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ  കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു"
english_title: "pattuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127997/pattuvam"
published_at: "2023-07-06T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a699348a5d8_news-card.jpg"
keywords: []
---

# പട്ടുവം കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ  കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** പട്ടുവം കൃഷിഭവന്റെയും, പട്ടുവം ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു . എസ് എം എ എം പദ്ധതി പ്രകാരം കർഷകർക്ക് കാർഷിക ഉപകരണങ്ങൾക്കുള്ള ഫ്രീ രജിസ്ട്രേഷൻ ക്യാമ്പും നടത്തി.

## Article Content

**തളിപ്പറമ്പ്:** പട്ടുവം കൃഷിഭവന്റെയും, പട്ടുവം ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു . എസ് എം എ എം പദ്ധതി പ്രകാരം കർഷകർക്ക് കാർഷിക ഉപകരണങ്ങൾക്കുള്ള ഫ്രീ രജിസ്ട്രേഷൻ ക്യാമ്പും നടത്തി.

പമ്പ് സെറ്റ് ഇലക്ട്രിക്, പമ്പ് സെറ്റ് പെട്രോൾ, ബ്രഷ് കട്ടർ, ഗാർഡൻ ടില്ലർ, വണ്ടർ ക്ലൈബർ, കോക്കനട്ട് ക്ലൈബർ, അർബാന, ലാഡർ, വിവിധ ഇനം ഹാൻഡ് ടൂൾസ്, ചെയിൻ സോ, ചാഫ് കട്ടർ, ട്രാക്ടർ, ടില്ലർ, മറ്റ് കൊയ്ത്തു മിഷ്യൻ, ചില്ലകൾ വെട്ടാനും , മാങ്ങ പറിക്കാനുമുള്ള കൊക്കകൾ തുടങ്ങിയ ഉപകരണങ്ങളുടെ പ്രദർശനവും നടത്തി. മുറിയാ തോടിലെ കൃഷിഭവനിൽ വച്ച് നടന്ന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാൻഡിoഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രാഗിഷ രാമദാസ് പദ്ധതി വിശദീകരിച്ചു. എസ് എം എ എം പദ്ധതി പ്രകാരം ബിജു കരുണാലയം രജിസ്ട്രേഷൻ നടത്താൻ നേതൃത്വം നല്കി. കൃഷി അസിസ്റ്റൻറ് മാരായ കെ മനോജ് കുമാർ സ്വാഗതവും കെ ബിന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127997/pattuvam)