---
title: "ചിറക്കൽ കണ്ണോത്ത് തറവാട്ടുവീട്ടിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി"
english_title: "k karunakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127996/k-karunakaran"
published_at: "2023-07-06T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a69829d79b8_news-card.jpg"
keywords: []
---

# ചിറക്കൽ കണ്ണോത്ത് തറവാട്ടുവീട്ടിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി

> **Lead Summary:** **ചിറക്കൽ: **.മുൻമുഖ്യമന്ത്രിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനുമായിരുന്ന കെ.കരുണാകരന്റെ 105-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കെ.കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കെ.കരുണാകരന്റെ ചിറക്കൽ കണ്ണോത്ത് തറവാട്ട് വീട്ടിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും അനുസ്മരണ സമ്മേളനം നടത്തി.

## Article Content

**ചിറക്കൽ: **.മുൻമുഖ്യമന്ത്രിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനുമായിരുന്ന കെ.കരുണാകരന്റെ 105-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കെ.കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കെ.കരുണാകരന്റെ ചിറക്കൽ കണ്ണോത്ത് തറവാട്ട് വീട്ടിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും അനുസ്മരണ സമ്മേളനം നടത്തി.

യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ കാപ്പാടൻ ശശിധരൻ അധ്യക്ഷത വഹിച്ചു. ഡോ: പി.വി.ബാലകൃഷ്ണൻ, കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ കായക്കൽ, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കൂട്ടിനേഴത്ത്, ഫൗണ്ടേഷൻ കൺവീനർ രാജേഷ് പാലങ്ങാട്ട്, ചിറക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് യു. ഹംസ, കുടുംബാംഗങ്ങളായ കെ.രാമകൃഷ്ണൻ , കെ. വിശ്വനാഥൻ , കെ. ഹരീന്ദ്രൻ , വി. മഹമ്മൂദ്, എൻ. രാജൻ, സി.ടി.അമീറലി, കെ.ഷാജിലാൽ, കെ.ഗോകുലേശൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127996/k-karunakaran)