---
title: "കണ്ണൂർ നഗരത്തിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നാളെ മുതൽ നിയന്ത്രണം"
english_title: "Access to large vehicles to Kannur city will be restricted from tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12794/access-to-large-vehicles-to-kannur-city-will-be-restricted-from-tomorrow"
published_at: "2021-11-25T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f9cd10328c_images.jpg"
keywords: []
---

# കണ്ണൂർ നഗരത്തിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നാളെ മുതൽ നിയന്ത്രണം

> **Lead Summary:** കണ്ണൂർ നഗരത്തിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നാളെ മുതൽ നിയന്ത്രണം. രാവിലെ 8 മുതൽ 10 വരെയും വൈകീട്ട് നാല് മുതൽ ആറ് വരെയാണ് നിയന്ത്രണം.

## Article Content

കണ്ണൂർ നഗരത്തിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നാളെ മുതൽ നിയന്ത്രണം. രാവിലെ 8 മുതൽ 10 വരെയും വൈകീട്ട് നാല് മുതൽ ആറ് വരെയാണ് നിയന്ത്രണം.

താഴെ ചൊവ്വ മുതൽ വളപട്ടണം പാലം വരെയുള്ള റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.

റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഉന്നത തലയോഗത്തിലെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12794/access-to-large-vehicles-to-kannur-city-will-be-restricted-from-tomorrow)