---
title: "ജില്ലയിൽ മഴ അതിശക്തമായി തുടരുന്നു: തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ട്ടം"
english_title: "natural calamity"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127936/natural-calamity"
published_at: "2023-07-06T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a67162accfa_news-card.jpg"
keywords: []
---

# ജില്ലയിൽ മഴ അതിശക്തമായി തുടരുന്നു: തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ട്ടം

> **Lead Summary:** ജില്ലയിൽ മഴ അതിശക്തമായി തുടരുന്നു: തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ട്ടം കണ്ണൂർ ജില്ലയിൽ അതിതീവ്രമഴ തുടരുന്നു. പലയിടങ്ങളിലും വൻനാശനഷ്ടങ്ങൾ.നിൽക്കാതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറിയിരിക്കുകയാണ്. മലയോര മേഖലയിലെ രാത്രി സഞ്ചാരത്തിനുള്ള വിലക്ക് ഇന്നും തുടരും. ജില്ലയിൽ വിനോദസഞ്ചാരികൾക്കും കടുത്ത നിയന്ത്രണമുണ്ട്.

## Article Content

ജില്ലയിൽ മഴ അതിശക്തമായി തുടരുന്നു: തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ട്ടം കണ്ണൂർ ജില്ലയിൽ അതിതീവ്രമഴ തുടരുന്നു. പലയിടങ്ങളിലും വൻനാശനഷ്ടങ്ങൾ.നിൽക്കാതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറിയിരിക്കുകയാണ്. മലയോര മേഖലയിലെ രാത്രി സഞ്ചാരത്തിനുള്ള വിലക്ക് ഇന്നും തുടരും. ജില്ലയിൽ വിനോദസഞ്ചാരികൾക്കും കടുത്ത നിയന്ത്രണമുണ്ട്.

തളിപ്പറമ്പിൽ വിവിധ പ്രദേശങ്ങളിലായി പല വിധത്തിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട് ചെയ്യുന്നു. കൂവോട് താമസിക്കുന്ന മാച്ചിയത്ത് ഉഷ എന്നവരുടെ വീടിന് പുറകുവശത്തുള്ള മുറ്റത്തിൻ്റെ തെക്കുപടിഞ്ഞാറെ മൂല മണ്ണിടിഞ്ഞു പോയതായി കാണുന്നു. വീണ്ടും മണ്ണിടിയുന്ന പക്ഷം വീട്ടുകാരോട് ബന്ധുവീട്ടിലേക്ക് മാറിത്താമസിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

കുപ്പം മരത്തക്കട്ട് ദേശീയ പാതയോരത്ത് പുതുതായി പണിത ഇരു നില വാർപ്പ് കെട്ടിടം മണ്ണിടിച്ചിൽ മൂലം ഭാഗികമായി നാശ നഷ്ടം സംഭവിച്ചു. ആളപായമില്ല. കെട്ടിടം മുസ്തഫ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് കെടുപാടുകൾ സംഭവിച്ചത്.

തളിപ്പറമ്പ് നഗരസഭയിലെ മഴക്കാല ദുരിതമനുഭവിക്കുന്ന വിവിധ മേഖലകൾ ചെയപേഴ്സൺ മുഷിദാ കോങ്ങായിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127936/natural-calamity)