---
title: "വിവാഹ വാഗ്ദാനം നല്‍കി പീഡനം: 25 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍"
english_title: "Young man arrested for swindling Rs 25 lakh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12788/young-man-arrested-for-swindling-rs-25-lakh"
published_at: "2021-11-25T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f99f5cecac_OIP (1).jpg"
keywords: []
---

# വിവാഹ വാഗ്ദാനം നല്‍കി പീഡനം: 25 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍

> **Lead Summary:** **പയ്യന്നൂര്‍: **ഗള്‍ഫുകാരന്റെ ഭാര്യയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ ഫര്‍ണിച്ചര്‍ ജോലി ചെയ്യുന്ന കെ.സുരേഷ് കുമാറിനെയാണ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായരുടെ നിര്‍ദേശ പ്രകാരം പയ്യന്നൂര്‍ എസ്.ഐ പി.വിജേഷും സംഘവും കസ്റ്റഡിയിലെടുത്തത്.

## Article Content

**പയ്യന്നൂര്‍: **ഗള്‍ഫുകാരന്റെ ഭാര്യയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ ഫര്‍ണിച്ചര്‍ ജോലി ചെയ്യുന്ന കെ.സുരേഷ് കുമാറിനെയാണ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായരുടെ നിര്‍ദേശ പ്രകാരം പയ്യന്നൂര്‍ എസ്.ഐ പി.വിജേഷും സംഘവും കസ്റ്റഡിയിലെടുത്തത്.

ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ഇയാള്‍ 2013മെയ് മാസത്തില്‍ ക്വട്ടേര്‍സില്‍ താമസിക്കുന്ന ഭര്‍തൃമതിയും മൂന്ന് മക്കളുടെ മാതാവുമായ 42കാരിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

2021 നവംബര്‍ വരെ എട്ട് വര്‍ഷക്കാലമായി ബന്ധം തുടര്‍ന്നതായും പോലിസില്‍ യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. ഭര്‍ത്താവ് പലപ്പോഴായി വിദേശത്ത് നിന്നും അയച്ചു കൊടുത്ത പണം യുവതിയില്‍ നിന്നും കൈപറ്റിയ ഇയാള്‍ 25 ലക്ഷം രൂപ ഇതിനകം കൈക്കലാക്കിയതായും പറയുന്നു.

ഭര്‍ത്താവ് നാട്ടിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലിസില്‍ പരാതി നല്‍കി. കേസെടുത്ത പോലിസ് ഇന്നലെ രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12788/young-man-arrested-for-swindling-rs-25-lakh)