---
title: "പട്ടുവം കടവിലെ അൻവറിന്റെ രക്തസാക്ഷി ദിനത്തിൽ സ്മരണ പുതുക്കി മുസ്ലീം ലീഗ് പ്രവർത്തകർ"
english_title: "anwar pattuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127846/anwar-pattuvam"
published_at: "2023-07-06T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a639fb74099_news-card.jpg"
keywords: []
---

# പട്ടുവം കടവിലെ അൻവറിന്റെ രക്തസാക്ഷി ദിനത്തിൽ സ്മരണ പുതുക്കി മുസ്ലീം ലീഗ് പ്രവർത്തകർ

> **Lead Summary:** **പട്ടുവം:** സി.പി.എം കഠാര രാഷ്ട്രീയത്തിന് ബലിയാടായ മുസ്ലീം ലീഗ് പ്രവർത്തകൻ പട്ടുവം കടവിലെ അൻവറിന്റെ 12 ാം രക്തസാക്ഷി വാർഷിക ദിനത്തിൽ സ്മരണ പുതുക്കി മുസ്ലീം ലീഗ് പ്രവർത്തകർ. മുസ്ലീം ലീഗ് പട്ടുവം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അൻവറിന്റെ ഖബറിടത്തിൽ പ്രാർത്ഥന സദസ്സ് നടത്തി.

## Article Content

**പട്ടുവം:** സി.പി.എം കഠാര രാഷ്ട്രീയത്തിന് ബലിയാടായ മുസ്ലീം ലീഗ് പ്രവർത്തകൻ പട്ടുവം കടവിലെ അൻവറിന്റെ 12 ാം രക്തസാക്ഷി വാർഷിക ദിനത്തിൽ സ്മരണ പുതുക്കി മുസ്ലീം ലീഗ് പ്രവർത്തകർ. മുസ്ലീം ലീഗ് പട്ടുവം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അൻവറിന്റെ ഖബറിടത്തിൽ പ്രാർത്ഥന സദസ്സ് നടത്തി.

പട്ടുവം ജുമാ മസ്ജിദ് ഹാഫിള് മുസ്തഫ യമാനി നേതൃത്ത്വം നൽകി. മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി ഹാമിദ് മാസ്റ്റർ, പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുസ്തഫ, ജനറൽ സെക്രട്ടറി പി.പി. സുബൈർ, ട്രഷറർ ഉമ്മർ കെ സീനിയർ വൈസ് പ്രസിഡണ്ട് വീനസ് കെ.വി.എം സഹഭാരവാഹികളായ ഷഫീഖ്. കെ., അസ്ലം കെ,അബ്ദുൾ മജീദ് സി.കെ. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് കെ. ജനറൽ സെകട്ടറി സാലിഹ് ദാരിമി, ട്രഷറർ ഷഫീഖ് ദാരിമി, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് റംഷാദ് റബ്ബാനി, അബൂദാബി കെ.എം.സി.സി പ്രതിനിധി അയ്യൂബ് പിടി ശാഖ മുസ്ലീം ലീഗ് ഭാരവാഹികളായ നാസർ കെ, ഹനീഫ ടി , അനസ് കെ.പി., സൈഫുദ്ദീൻ കെ. കെ അബ്ദുള്ള കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127846/anwar-pattuvam)