---
title: "യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ"
english_title: "Two arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127794/two-arrested"
published_at: "2023-07-05T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a59e27c6834_arrest-1.jpg"
keywords: []
---

# യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. എട്ടു പേർക്കെതിരെ കേസ്. ചിറക്കൽപനങ്കാവ് സ്വദേശി അദ്വൈത് , ചിറക്കൽ പടിഞ്ഞാറേ മൊട്ട സ്വദേശി സൗരവ് എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ ബിനുമോഹനും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

**കണ്ണൂർ: **യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. എട്ടു പേർക്കെതിരെ കേസ്. ചിറക്കൽപനങ്കാവ് സ്വദേശി അദ്വൈത് , ചിറക്കൽ പടിഞ്ഞാറേ മൊട്ട സ്വദേശി സൗരവ് എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ ബിനുമോഹനും സംഘവും അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊറ്റാളി പുഴാതി സ്വദേശി വടക്കേ വളപ്പിൽ അതുലിനെ (23) എട്ടംഗ സംഘം ആക്രമിച്ചത്. വീട്ടുപറമ്പിൽ അതിക്രമിച്ച് കയറിയ പത്തംഗ സംഘം ഇരുമ്പ് വടിയുമായി എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.ചെവിക്ക് സാരമായി പരിക്കേറ്റ യുവാവിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം വളപട്ടണത്ത് വെച്ചുണ്ടായ വാഹനാപകടത്തെ ചൊല്ലി മയ്യിൽ സ്വദേശികളും പുഴാതിയിലെ അതുലിൻ്റെ നേതൃത്വത്തിലുമായി ഇരുവിഭാഗം തമ്മിൽ വളപട്ടണത്ത് വെച്ച് ഏറ്റുമുട്ടിയിരുന്നു ഇതിൻ്റെ തുടർച്ചയായിരുന്നു അക്രമം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127794/two-arrested)