---
title: "ബേക്കറിയിലും ബ്യൂട്ടി പാർലറിലും മോഷണം "
english_title: "theft at bakery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127769/theft-at-bakery"
published_at: "2023-07-05T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a582d59cd00_download_(1).jfif"
keywords: []
---

# ബേക്കറിയിലും ബ്യൂട്ടി പാർലറിലും മോഷണം 

> **Lead Summary:** പുതിയതെരു ദേശീയ പാതയിൽ ചിറക്കൽ പുതിയ തെരുവിൽ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ തിരിച്ചു വെച്ച് ബേക്കറിയിലും ബ്യൂട്ടി പാർലറിലും മോഷണം. ഇന്നലെ രാത്രിയിലെ കനത്ത മഴയിൽറോഡരികിലെ കവിത ബേക്കറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 15,000 രൂപയും ബേക്കറി സാധനങ്ങളും കടത്തികൊണ്ടു പോയി.

## Article Content

പുതിയതെരു ദേശീയ പാതയിൽ ചിറക്കൽ പുതിയ തെരുവിൽ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ തിരിച്ചു വെച്ച് ബേക്കറിയിലും ബ്യൂട്ടി പാർലറിലും മോഷണം. ഇന്നലെ രാത്രിയിലെ കനത്ത മഴയിൽറോഡരികിലെ കവിത ബേക്കറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 15,000 രൂപയും ബേക്കറി സാധനങ്ങളും കടത്തികൊണ്ടു പോയി.

സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂ ജെൻസ് പാർലറിൻ്റെ പൂട്ടു തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ച 2000 രൂപയും കവർന്നു .സാധന സാമഗ്രികൾ വാരിവലിച്ചിട്ടനിലയിലാണ്. ഇന്ന് രാവിലെ ഉടമകൾ വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണം ഇൻസ്പെക്ടർ ഷാരോൺ, എസ്.ഐ. നിതിൻ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127769/theft-at-bakery)