---
title: "ഹൈവേ വികസനവുമായി ബന്ധപ്പെട്ട് തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടു: റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു, മാസങ്ങൾക്കു മുമ്പേ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ജനങ്ങൾ"
english_title: "pariyaram road issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127734/pariyaram-road-issue"
published_at: "2023-07-05T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a57121f3961_IMG-20230705-WA0215.jpg"
keywords: []
---

# ഹൈവേ വികസനവുമായി ബന്ധപ്പെട്ട് തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടു: റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു, മാസങ്ങൾക്കു മുമ്പേ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ജനങ്ങൾ

> **Lead Summary:** ഹൈവേ വികസനവുമായി ബന്ധപ്പെട്ട് പല തോടുകളിലെയും ഒഴുക്ക് തടസ്സപ്പെട്ടതിനാലുള്ള വെള്ളക്കെട്ട് ദുരിതം സൃഷ്ടിക്കുന്നു. പരിയാരം പഞ്ചായത്തിനും പരിയാരം സ്കൂളിനും ഇടയിൽ ഇതേ ദുരിതം അവിടുത്തെ ജനങ്ങൾ അനുഭവിക്കുകയാണ്. സമീപ പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറാൻ തുടങ്ങിയിരിക്കുകയാണ്.

## Article Content

ഹൈവേ വികസനവുമായി ബന്ധപ്പെട്ട് പല തോടുകളിലെയും ഒഴുക്ക് തടസ്സപ്പെട്ടതിനാലുള്ള വെള്ളക്കെട്ട് ദുരിതം സൃഷ്ടിക്കുന്നു. പരിയാരം പഞ്ചായത്തിനും പരിയാരം സ്കൂളിനും ഇടയിൽ ഇതേ ദുരിതം അവിടുത്തെ ജനങ്ങൾ അനുഭവിക്കുകയാണ്. സമീപ പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറാൻ തുടങ്ങിയിരിക്കുകയാണ്.

ഇതിന് സമീപം താമസിക്കുന്നവർ ഈ പ്രത്യാഘാതം മുന്നിൽകണ്ട് മാസങ്ങൾക്കു മുമ്പേ തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ പരാതി നൽകിയിരുന്നു. എന്നിട്ടും യാതൊരു നടപടിയും എടുക്കാൻ ആരും തയ്യാറായിട്ടില്ല. ഇത്പോലെ തുടർന്നാൽ ഇനിയുണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രണാധീതമായിരിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127734/pariyaram-road-issue)