---
title: "കുപ്പം പാലത്തിന്റെ അപ്രോച്ച് റോഡിൽ ബലപ്പെടുത്തിയ സംരക്ഷണ ഭിത്തി വിണ്ടുകീറി വീണ്ടും അപകടാവസ്ഥയിൽ; പ്രതിഷേധവുമായി യൂത്ത്‌ ലീഗ്"
english_title: "kupam bridge approach road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127676/kupam-bridge-approach-road"
published_at: "2023-07-05T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a538cb26c8e_news-card.jpg"
keywords: []
---

# കുപ്പം പാലത്തിന്റെ അപ്രോച്ച് റോഡിൽ ബലപ്പെടുത്തിയ സംരക്ഷണ ഭിത്തി വിണ്ടുകീറി വീണ്ടും അപകടാവസ്ഥയിൽ; പ്രതിഷേധവുമായി യൂത്ത്‌ ലീഗ്

> **Lead Summary:** കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയിൽ തകർന്നതിനെ തുടർന്ന് ബലപ്പെടുത്തിയ കുപ്പം പാലത്തിന്റെ അപ്രോച്ച് റോഡ് സംരക്ഷണ ഭിത്തി ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ വിള്ളലുകൾ രൂപപ്പെട്ട് വീണ്ടും അപകടാവസ്ഥയിലായി.നോർത്ത് കുപ്പം ഭാഗത്തു നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്നതിനോട് ചേർന്ന് പടവുകൾ ഉണ്ടായിരുന്ന ഭാഗത്ത് ഒരു മീറ്ററോളം വീതിയിൽ ഭിത്തി തകരുകയും ഇവിടെ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ ഉൾപ്പെടെയുള്ളവ നിലംപൊത്തുകയും ചെയ്തിരുന്നു.

## Article Content

കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയിൽ തകർന്നതിനെ തുടർന്ന് ബലപ്പെടുത്തിയ കുപ്പം പാലത്തിന്റെ അപ്രോച്ച് റോഡ് സംരക്ഷണ ഭിത്തി ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ വിള്ളലുകൾ രൂപപ്പെട്ട് വീണ്ടും അപകടാവസ്ഥയിലായി.നോർത്ത് കുപ്പം ഭാഗത്തു നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്നതിനോട് ചേർന്ന് പടവുകൾ ഉണ്ടായിരുന്ന ഭാഗത്ത് ഒരു മീറ്ററോളം വീതിയിൽ ഭിത്തി തകരുകയും ഇവിടെ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ ഉൾപ്പെടെയുള്ളവ നിലംപൊത്തുകയും ചെയ്തിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ദേശീയപാത ആറു വരിയാക്കുന്ന പ്രവൃത്തിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ ഭിത്തി തകർന്ന ഭാഗത്ത് മണ്ണിട്ട് ഉറപ്പിക്കുകയും മുകൾ ഭാഗം കോൺക്രീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവിടെയാണ് ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ കോൺക്രീറ്റിന് വിള്ളലുകൾ വീണ് വീണ്ടും അപകടാവസ്ഥയിലായിരിക്കുന്നത്.

ശക്തമായ അടിത്തറ ഇല്ലാത്തതും നിർമാണത്തിലെ അപാകതയുമാണ് തകർച്ചക്ക് കാരണമെന്നും അധികൃതരുടെ അനാസ്ഥ തുടർന്നാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127676/kupam-bridge-approach-road)