---
title: "കുപ്പം മരത്തക്കാട് പി എം കദീജയുടെ വീടിന് സമീപം മണ്ണിടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലായി"
english_title: "kuppam marathakkad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127661/kuppam-marathakkad"
published_at: "2023-07-05T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a52c0e40334_news-card.jpg"
keywords: []
---

# കുപ്പം മരത്തക്കാട് പി എം കദീജയുടെ വീടിന് സമീപം മണ്ണിടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലായി

> **Lead Summary:** കുപ്പം മരത്തക്കാട് പി എം കദീജയുടെ വീടിന് സമീപം മണ്ണിടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലായി. ആളപായമില്ല. വീട്ടുകാർ മാറി താമസിച്ചു. കനത്ത മഴയിൽ മണ്ണും കല്ലും മരങ്ങളുമടക്കം അടുക്കള ഭാഗത്താണ് പതിച്ചത്. ഇതിന് സമീപത്തെ പിഎം സൗദയുടെ വീടും അതിൽ തകർന്നതോടെ അപകട ഭീഷണി നേരിടുകയാണ്. മതിൽ തകർന്നതിനോടൊപ്പം മണ്ണും പോയതിനാൽ സൗദിയുടെ വീടിന്റെ തറഭാഗം പുറത്തേക്ക് കാണുന്ന വിധത്തിലാണ് ഉള്ളത്.

## Article Content

കുപ്പം മരത്തക്കാട് പി എം കദീജയുടെ വീടിന് സമീപം മണ്ണിടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലായി. ആളപായമില്ല. വീട്ടുകാർ മാറി താമസിച്ചു. കനത്ത മഴയിൽ മണ്ണും കല്ലും മരങ്ങളുമടക്കം അടുക്കള ഭാഗത്താണ് പതിച്ചത്. ഇതിന് സമീപത്തെ പിഎം സൗദയുടെ വീടും അതിൽ തകർന്നതോടെ അപകട ഭീഷണി നേരിടുകയാണ്. മതിൽ തകർന്നതിനോടൊപ്പം മണ്ണും പോയതിനാൽ സൗദിയുടെ വീടിന്റെ തറഭാഗം പുറത്തേക്ക് കാണുന്ന വിധത്തിലാണ് ഉള്ളത്.

ചാലത്തുർ വാർഡിൽ ബൈപ്പാസ് വർക്കുകളുമായി ബന്ധപ്പെട്ട തോട് അടഞ്ഞതിനാൽ 3 ഓളം വീടുകളിൽ വെള്ളം കയറി. തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ പി ഡബ്ല്യു ഡി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ നഗരസഭ കൗൺസിലർ കെ മുഹമ്മദ് കുഞ്ഞി തഹസിൽദാർ സജീവൻ വില്ലേജ് ഓഫീസർ അബ്ദുറഹിമാൻ വില്ലേജ് അസിസ്റ്റന്റ് ബിജു പി ടി നഗരസഭ എച്ച് എസ് പ്രകാശൻ എന്നിവർ സ്ഥലം സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127661/kuppam-marathakkad)