---
title: "കുറ്റ്യേരി ഗവ. ഹൈസ്കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനംഎം എൽ എ നിർവഹിച്ചു"
english_title: "kuttyery school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127548/kuttyery-school"
published_at: "2023-07-05T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4f10549281_news-card.jpg"
keywords: []
---

# കുറ്റ്യേരി ഗവ. ഹൈസ്കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനംഎം എൽ എ നിർവഹിച്ചു

> **Lead Summary:** **കുറ്റ്യേരി:** കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുറ്റ്യേരി ഗവൺമെൻറ് ഹൈസ്കൂളിന് അനുവദിച്ച ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എംഎൽഎ എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ രൂപേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

**കുറ്റ്യേരി:** കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുറ്റ്യേരി ഗവൺമെൻറ് ഹൈസ്കൂളിന് അനുവദിച്ച ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എംഎൽഎ എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ രൂപേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് കെ കെ രത്നകുമാരി, പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ബാബുരാജൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി ടി പി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോണ വിൻസൻറ്, പഞ്ചായത്ത് മെമ്പർ ടി സുനിൽകുമാർ, വിവിധ കക്ഷി നേതാക്കളായ സി ബാലകൃഷ്ണൻ , ടിവി നാരായണൻ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, രാജീവൻ ഇ ടി, എസ്.എം.സി ചെയർമാൻ പി വി മനോഹരൻ, പിടിഎ പ്രസിഡണ്ട് എൻ വി ശിവദാസൻ, മദർ പ്രസിഡൻറ് നന്ദിനി പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ഷീബ ടി സ്വാഗതവും ഹെഡ്മിസ്ട്രസ് വി വി പങ്കജാക്ഷി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127548/kuttyery-school)