---
title: "വിദ്യാർത്ഥിയെ റാഗിംഗിനിരയാക്കിയ നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്"
english_title: "raging"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127544/raging"
published_at: "2023-07-05T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4ec7700194_news-card.jpg"
keywords: []
---

# വിദ്യാർത്ഥിയെ റാഗിംഗിനിരയാക്കിയ നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ ഇരിണാവ് സ്വദേശി വേണ്ടക്കൻ ഹൌസിൽ മുഹമ്മദ് അഫ്നാൻ എന്നയാളെ റാഗ് ചെയ്ത നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്.

## Article Content

തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ ഇരിണാവ് സ്വദേശി വേണ്ടക്കൻ ഹൌസിൽ മുഹമ്മദ് അഫ്നാൻ എന്നയാളെ റാഗ് ചെയ്ത നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്.

ചെങ്ങളായി ചേരങ്കുന്ന് പാലങ്ങാട്ട് ഹൗസിൽ അൻഷാദ് പി പി, കുറ്റേരി നെല്ലിപ്പറമ്പ് സുമയ്യ മൻസിൽ ഹിഷാം മുനീർ, ചെങ്ങളായി അരിമ്പ്ര പുതിയകത് ഹൗസിൽ വാരിസ് പി, തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി അഞ്ചൽ സലാം എന്നിവർക്കെതിരെയാണ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ കേസെടുത്തത്.

ഇക്കഴിഞ്ഞ ജൂൺ പതിനാലാം തീയതി സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് പ്രതികൾ ഒത്തൊരുമിച്ച് അഫ്നാനെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു റാഗിംഗിന് ഇരയാക്കി എന്നതാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127544/raging)