---
title: "സിപിഎം ശക്തി കേന്ദ്രത്തില്‍ നിന്നും വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഇതുവരെ കേസെടുക്കാത്തത് പ്രതിഷേധാര്‍ഹം :യൂത്ത് കോണ്‍ഗ്രസ് "
english_title: "V rahul "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127505/v-rahul"
published_at: "2023-07-04T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a44fc64925a_IMG-20230704-WA0294.jpg"
keywords: []
---

# സിപിഎം ശക്തി കേന്ദ്രത്തില്‍ നിന്നും വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഇതുവരെ കേസെടുക്കാത്തത് പ്രതിഷേധാര്‍ഹം :യൂത്ത് കോണ്‍ഗ്രസ് 

> **Lead Summary:** **തളിപ്പറമ്പ്: **സിപിഎം ശക്തി കേന്ദ്രത്തില്‍ നിന്നും വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഇതുവരെ കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി.രാഹുല്‍. തോട്ടിന്‍കരയില്‍ വടിവാള്‍ കണ്ടെത്തിയത് ദുരൂഹമാണ്.

## Article Content

**തളിപ്പറമ്പ്: **സിപിഎം ശക്തി കേന്ദ്രത്തില്‍ നിന്നും വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഇതുവരെ കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി.രാഹുല്‍. തോട്ടിന്‍കരയില്‍ വടിവാള്‍ കണ്ടെത്തിയത് ദുരൂഹമാണ്.

പുന്നക്കുളങ്ങരയിലെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിന്റെ സൈഡില്‍ നിന്നാണ് വടിവാള്‍ കണ്ടെത്തിയതെന്നാണ് വിവരങ്ങളില്‍ നിന്ന് അറിയാന്‍ സാധിച്ചത്. തോട്ടിലൂടെ ഒഴുകി വന്നതാണ് വടിവാളുകള്‍ എന്ന് സമീപവാസികള്‍ പറയുമ്പോഴും പുന്നക്കുളങ്ങര പോലുള്ള സിപിഎം ശക്തി കേന്ദ്രങ്ങളില്‍ എന്തിനാണ് വടിവാള്‍ സൂക്ഷിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

പണ്ട് നടന്ന പല കൊലപാതങ്ങള്‍ക്കും ഈ വടിവാള്‍ ഉപയോഗിച്ചിട്ടുണ്ടാവാമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വടിവാള്‍ ഒളിപ്പിച്ചതാരാണെന്ന് കണ്ടുപിടിക്കണമെന്നും രാഹുല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127505/v-rahul)